Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ വ്യോമസേന താവളത്തിന് നേരെ ഭീകരാക്രമണം, ലക്ഷ്യം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍

പെഷവാര്‍: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പെഷവാറിലെ വ്യോമസേനാ താവളത്തിലാണ് ഭീകരാക്രമണം നടന്നത്. പത്തോളം വരുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. വ്യോമ സേനയിലെ ഉന്നത് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് ഭീകരര്‍ എത്തിയതെന്ന് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു .

വ്യോമതാവളത്തിലെ കാവല്‍ക്കാരുടെ പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ശേഷം ബാദബേര്‍ വ്യോമതാവളത്തിലേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു ഭീകരര്‍. ല്യോമതാവളത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയമായിരുന്നു ആക്രമണം .

Terrorist

സുരക്ഷഗാര്‍ഡുകളും തീവ്രവാദികളും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു . ഇക്കാര്യം മേജര്‍ ജനറല്‍ അസീം ബാജ്വാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം. സൈനിക താവളത്തിലേയ്ക്ക് കടക്കുന്നിതിന് മുന്‍പ് ഭീകരരെ തുരത്താന്‍ പാക് സൈന്യത്തിന് കഴിഞ്ഞതായാണ് വിവരം. ആറ് സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു . താലിബാന്‍ തീവ്രവാദ സംഘടനയായ തെഹ്രീക്ക്- ഇ- താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+