സൗദി രാജകുമാരനെ തോക്കുധാരികള്‍ ആക്രമിച്ച് 2കോടി കവര്‍ന്നു
പാരിസ്: സൗദി രാജകുമാരന്റെ വാഹനവ്യൂഹത്തെ തോക്ക് ധാരികള്‍ ആക്രമിച്ച് പണം കവര്‍ന്നു . പാരിസിലാണ് സംബവം. ആയുധധാരികളായ മോഷ്ടാക്കള്‍ രാജകുമാരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും 250,000(20381400 കോടി രൂപ) യൂറോ കവരുകയും ചെയ്തു. ചില വിലപ്പെട്ട രേഖകളും കവര്‍ന്നതായി പറയപ്പെടുന്നു.
വടക്കന്‍ പാരീസില്‍ വച്ചാണ് സംഭവം നടക്കുന്നത്. സൗദി എംബസിയില്‍ നിന്നും ലേ ബൊര്‍ഗെറ്റ് എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് വടക്കന്‍ പാരീസില്‍ വച്ച് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. പോര്‍ട്ട് ഡി ല ചാപ്പലിന് സമീപമായിരുന്നു ആക്രമണം. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നീട് ഈ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആക്രമികളെ കണ്ടെത്തിയിട്ടില്ല. ആക്രമണം അപ്രതീക്ഷിതമാണെന്നും തട്ടിയെടുത്ത് രേഖകള്‍ നിര്‍ണയകമാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications