കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദ്: വേശ്യാലയത്തില്‍ വെടിവപ്പ്; 25 മരണം

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: തോക്ക് ധാരികളായ അക്രമി സംഘം വേശ്യാലയം ആക്രമിച്ചു. 25 സ്ത്രീകളെ വെടിവച്ച് കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ ബാഗ്ദാദിലെ സയൗനയിലാണ് സംഭവം. രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന വേശ്യാലയങ്ങള്‍ക്ക് നേരെയായിരുന്നു സദാചാര പോലീസിന്റെ ആക്രമണം.

Gun Shot

സയലന്‍സര്‍ ഘടിപ്പിച്ച തോക്കുകളാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് തുടക്കത്തില്‍ മനസ്സിലായില്ല. വേശ്യകളുടെ വിധി ഇതാണെന്ന് എഴുതി വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്.

കെട്ടിടത്തിനുള്ള മൃതദേഹങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുകയായായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിരം. ഗോവണിയിലൂടെ രക്തം താഴേക്ക് ഒലിച്ചെത്തിയിരുന്നു. ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അക്രമികള്‍ കൊന്നിട്ടുണ്ട്. പരിക്കേറ്റവില്‍ ആറ് പേര്‍ പുരുഷന്‍മാരാണ്.

ആക്രമണത്തിന് പിന്നില്‍ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല . 2013 മെയ് മാസത്തിലും സമാനമായ ആക്രണം ഇറാഖില്‍ സംഭവിച്ചിട്ടുണ്ട്. അന്ന് 12 സ്ത്രീകളാണ് കൊല്ലപ്പെട്ടത് .

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു വേശ്യാലയത്തില്‍ നടന്ന വെടിവപ്പ് . ഷിയ വിഭാഗത്തിലെ മൗലികവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം .

English summary
Gunmen killed 25 women when they stormed two buildings in a residential Baghdad compound reputedly used for prostitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X