കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം വന്‍ ദുരന്തം.... ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎന്‍... കാര്യങ്ങള്‍ വിലയിരുത്തുന്നു

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഎന്‍ | Oneindia Malayalam

യുനൈറ്റഡ് നേഷന്‍സ്: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ പ്രളയം വന്‍ ദുരന്തമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വളരെയധികം ദു:ഖിപ്പിക്കുന്നതാണ് ഇത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ പ്രകൃതി ദുരന്തങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരാണ്. അവര്‍ക്ക് അതിനുള്ള സന്നാഹവുമുണ്ടാകും. അതുകൊണ്ടായിരിക്കും യുഎന്‍ സഹായം തേടാതിരുന്നത്. ഈ വിഷയം യുഎന്‍ സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ യുഎന്‍ ഈ വിഷയത്തില്‍ ഇടപെടുമെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക്ക് വ്യക്തമാക്കി.

photo

ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും യുഎന്‍ അനുശോചനമറിയിച്ചു. കഴിഞ്ഞ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യുഎന്‍ വ്യക്തമാക്കി. അതേസമയം യുഎന്നിന്റെ ഇന്ത്യയിലെ പ്രതിനിധികള്‍ എന്ത് സഹായത്തിനും തയ്യാറാണെന്ന് യുഎന്‍ ദുജാറിക്ക് വ്യക്തമാക്കി. അവരുമായി കാര്യങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ റെസിഡന്റ് കോര്‍ഡിനേറ്ററായ യുരി അഫാനിസേവ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. വേണ്ട സഹായങ്ങള്‍ അവര്‍ എത്തിക്കാന്‍ തയ്യാറാണെന്നും ദുജാറിക്ക് അറിയിച്ചു.

English summary
guterres says india dont request for help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X