Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിക്കും ഭ്രാന്താണോ? പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാൻ യുവാവ് വാങ്ങിയത് 25 ഐഫോൺ എക്സ് ഫോണുകൾ!

കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ പല അടവുകളും സാധാരണ പ്രയോഗക്കാറുണ്ട്. എങ്ങിനെയെങ്കിലും കാമുകിയെ വീഴ്ത്തുക എന്നതായിരിക്കും എല്ലാവരുടെയും ലക്ഷ്യം. എന്നാൽ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എക്സ് വച്ച് പെൺകുട്ടി പ്രൊപ്പോസൽ ചെയത് വിരുതനാണ് ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. ചെൻ മിങ് ഒരു ഫോൺ വാങ്ങികൊടുത്ത് പെൺകുട്ടിയെ ഇംപ്രസ് ചെയ്യിക്കുകല്ല ചെയ്തത്. പെൺകുട്ടിയെകൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ ചെൻ മിങ് വാങ്ങിയത് ഐഫോൺ എക്സിന്റെ 25 ഫോണുകളാണ്. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് ഇത്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐറ്റം.

Love proposal

താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ ഇംപ്രസ് ചെയ്യിക്കാൻ പണം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം. എന്തായാലും ഐഫോൺ എക്സ് ചെൻ മിങിന്റെ സ്വപ്നങ്ങൾ പൂവണിയിച്ചെന്ന് തന്നെ പറയാം. നവംബർ മൂന്നിനായിരുന്നു 25 ഐഫോൺ എക്സ് ഇദ്ദേഹം ഓർഡർ ചെയ്തത്. അതിനു ശേഷം 25 ഐ ഫോൺ കിടക്കിയൽ വിതറിയ റോസ് ദളങ്ങൾക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ വെയ്ക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുകളെ വിളിച്ച് പെൺകുട്ടി ലീ യെ വിളിച്ചു വരാൻ ആവശ്യപ്പെട്ടു.

iphone

ചെൻ മിങിന്റെ ആഢംബര ഡക്കറേഷൻ കണ്ട് ആശ്ചര്യംകൊണ്ട ലീയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് എൻഗേജ്മെന്റ് റിങ് കൈയ്യിൽ ധരിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഇംപ്രസ് ആവുകയും ചെൻമിങ്ങിന്റെ പ്രപ്പോസൽ അംഗീകരിക്കുകയും ചെയ്തു. ഐഫോണിനോടും ഗെയിമിനോടും പ്രത്യേക തരം താൽപ്പര്യമുള്ള വ്യക്തികളാണ് ഇരുവരും. അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രപ്പോസലുമായി ചെൻ മിങ് മുന്നോട്ട് വന്നത്. പ്രണയത്തിന് കണ്ണില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് ഇവിടെ തെളിയിച്ചിരിക്കുന്നത് ആഢംഭരമായ പ്രോപ്പോസലിലൂടെയാണ്. ഐ ഫോൺ എക്സിന് ഇപ്പോഴത്തെ വില 82,800 രൂപയാണ്. 25 ഐഫോൺ വാങ്ങിയായിരുന്നു ഈ പ്രപ്പോസൽ, അതായത് കാമുകി ഇഷ്ടപ്പെടാൻ ചെൻ മിങ് മുടക്കിയത് 20,65,500 രൂപയാണെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+