കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൈനക്കോളജിസ്റ്റ് ആണെന്ന് കരുതി എന്തും ചെയ്യാമെന്നോ? ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ പിടിയിൽ

  • By ഭദ്ര
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ യുകെയില്‍ അറസ്റ്റില്‍. ഡോക്ടര്‍ മഹേഷ് പട്ട്‌വര്‍ധമാണ് അറസ്റ്റിലായത്. പരിശോധനയുടെ മറവില്‍ സ്ത്രീകളോട് ലൈംഗിക ചുവയില്‍ പെരുമാറിയതാണ് ഡോക്ടര്‍ക്കെതിരെ ചികിത്സക്കെത്തിയ രോഗികള്‍ നല്‍കിയ പരാതി.

ആറ് സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരിശോധനാ സമയത്ത് മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും സെക്ഷ്വല്‍ ആയി സംസാരിക്കുകയും ചെയ്തതായി സ്ത്രീകള്‍ പറയുന്നു.

ഡോക്ടര്‍ മഹേഷ് പട്ട്‌വര്‍ധന്‍

ഡോക്ടര്‍ മഹേഷ് പട്ട്‌വര്‍ധന്‍


സൗത്ത് ലണ്ടനിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലാണ് ഡോക്ടര്‍ മഹേഷ് ജോലി ചെയ്യുന്നത്. ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ബ്ലാക്ക്‌ഹെല്‍ത്ത് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീകളാണ് ഇയാള്‍ക്കെതിരെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരിക്കുന്നത്.

 2008 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍

2008 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍


2008 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് ആറ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്ത്രീകളുടെ നഗ്നത കാണല്‍

സ്ത്രീകളുടെ നഗ്നത കാണല്‍


സ്ത്രീകളെ അനാവശ്യമായി വസ്ത്രം അഴിച്ചുമാറ്റി പരിശോധിക്കുന്നു എന്നാണ് പരാതിയില്‍ ഒരു സ്ത്രീ പറഞ്ഞിരിക്കുന്നത്.

യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു

യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു

ചികിത്സ കഴിഞ്ഞ് പോകുന്ന സമയത്ത് യുവതിയെ ആലിംഗനം ചെയ്യുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തു എന്നും മറ്റൊരു പരാതിയില്‍ പറയുന്നു.
ഗായകന്‍ കൂടിയാണ്

ഗായകന്‍ കൂടിയാണ്


ഡോക്ടര്‍ മാത്രമല്ല ഇയാള്‍ നല്ലൊരു ഗായകന്‍ കൂടിയാണ്. നൂറിലധികം വേദികളില്‍ കൈയ്യടി നേടിയ കലാകാരനാണ് ഇയാള്‍. ഇത്തരത്തില്‍ ഒരു പരാതി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. വൂള്‍വിച്ച് കോടതിയില്‍ വിസ്താരം നടന്നുക്കൊണ്ടിരിക്കുകയാണ്.

English summary
A 53-year-old Indian-origin gynaecologist in the UK today went on trial for allegedly groping six of his female patients, including a mother-of-two.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X