Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനുമായി കാമുകി കിടക്കപങ്കിട്ടെന്നറിഞ്ഞ പ്രശസ്തഗായകന്‍ ലൈവ് ഷോയ്ക്കിടെ കാമുകിയെ ചവിട്ടി വീഴ്ത്തി

ബുചാരസെറ്റ്: ആദ്യ ഭാര്യയിലെ മകനുമായി കാമുകിയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ പ്രശസ്ത ഗായകന്‍ ടെലിവിഷന്‍ ലൈവ് ഷോയ്ക്കിടെ കാമുകിയെ നിലത്തിട്ട് ചവിട്ടി. 'കിംഗ് ഓഫ് ജിപ്‌സി മ്യൂസിക്' എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ശത കോടീശ്വരന്‍ കൂടിയായ ഗായകന്‍ നിക്കോളെ ഗുട്ടയാണ് ഗര്‍ഭിണിയായ കാമുകിയെ മര്‍ദ്ദിച്ചവശയാക്കിയത്.

ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരുന്ന ഷോയ്ക്കിടെയാണ് വഞ്ചിച്ച കാമുകിയെ ഗായകന്‍ മര്‍ദ്ദിച്ചത്. ഒടുവില്‍ ചാനലിലെ സുരക്ഷ ജീവനക്കാരെത്തി ഇയാളെ പിടിച്ച് മാറ്റി കാമുകിയെ രക്ഷിയ്ക്കുകയായിരുന്നു. പോള്‍ ഡാന്‍സറായ ലുലിയാണ് നിക്കോളെയുടെ കാമുകി. അഞ്ച് സ്ത്രീകളിലായി പത്ത് മക്കളുള്ള നിക്കോളെയുടെ ഏറ്റവും പുതിയ കാമുകിയാണ് ലുലിയ. ഷോയ്ക്കിടെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ.

ഇവരെല്ലാം

ഇവരെല്ലാം

നിക്കോളെ ഗുട്ട, കാമുകി ലുലിയ, ഗുട്ടയുടെ ആദ്യ ഭാര്യ നാര്‍സിക്ക ഗുട്ട മകന്‍ നികു എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. വളരെ രസകരമായിട്ടായിരുന്നു പരിപാടി തുടങ്ങിയത്. എന്നാല്‍ നികുവിന്റെ ചില വെളിപ്പെടുത്തലുകളോടെ പരിപാടി കുളമായി

ഇവള്‍...

ഇവള്‍...

അച്ഛന്റെ കാമുകിയായ പോള്‍ ഡാന്‍സുകാരി ലുലിയ തനിയ്‌ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് നികു വെളിപ്പെടുത്തി. തന്നേയും അമ്മയേയും അവഗണിച്ചതിലും തങ്ങളോട് മോശമായി പെരുമാറിയതിലുമുള്ള പക തീര്‍ക്കാനാണ്. താന്‍ ലുലിയയുമായി അടുത്തതെന്നും ആ ബന്ധം കിടപ്പറ വരെ എത്തിയതെന്നും കൂടി നികു പറഞ്ഞു.

നിഷേധിയ്ക്കാതെ

നിഷേധിയ്ക്കാതെ

നിക്കോളെയില്‍ നിന്നും ഗര്‍ഭിണിയാണ് ലുലിയ. നികുവിന്റെ ആരോപണങ്ങള്‍ കേട്ടിരുന്നതല്ലാതെ മറുത്തൊരു വാക്ക് പോലും ലുലിയ പറഞ്ഞില്ല. ഇതോടെ നിക്കോളെയ്ക്ക് കലി കയറി.

ആക്ഷന്‍......

ആക്ഷന്‍......

ലുലിയ ആരോപണങ്ങള്‍ നിഷേധിയ്ക്കാതിരുന്നതോടെ നിക്കോളെയ്ക്ക് ചതി മനസിലായി. പിന്നെ കാമുകിയുടെ മുടിയില്‍ കടന്ന് പിടിച്ച് വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി.

അമ്മയോട് ചെയ്തതിന്

അമ്മയോട് ചെയ്തതിന്

തന്റെ അമ്മയോട് ചെയ്ത് വഞ്ചനയ്ക്കും അപമാനത്തിനും പകരം വീട്ടുകയായിരുന്നു താനെന്ന് നികു പറഞ്ഞു

ഇത് അര്‍ഹിയ്ക്കുന്നില്ലേ

ഇത് അര്‍ഹിയ്ക്കുന്നില്ലേ

ഫ്‌ളോറി എന്ന കാമുകിയുമായി 47 കാരനായ ഗുട്ട ഏറെനാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധത്തില്‍ ഗുട്ടയുടെ 11മത്തെ കുട്ടി ജനിയ്ക്കാന്‍ പോകുന്നതിനിടെയാണ് ലുലിയയെ പ്രണയിച്ചത്. കാമുകന്റെ ചതി മനസിലാക്കിയ ഫ്‌ളോറി പിന്നീട് ഗര്‍ഭം അലസിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+