കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് വണ്‍ ബി വിസ പരിഷ്‌കരിക്കും; ഗ്രീന്‍ കാര്‍ഡ് എടുത്തുകളയും- വന്‍ പ്രഖ്യാപനുമായി ബൈഡന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയില്‍ അടുത്ത നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മിലാണ് പ്രധാന മല്‍സരം. പ്രധാന വോട്ട് ബാങ്കുകളിലൊന്നായ ഇന്തോ-അമേരിക്കന്‍ സമൂഹത്തെ കൈയ്യിലെടുക്കാന്‍ ഇരു സ്ഥാനാര്‍ഥികളും ശ്രമിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് നോമിനിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെ പേരാണ് ബൈഡന്‍ നിര്‍ദേശിച്ചത്. ഇത് ഇന്ത്യന്‍ സമൂഹത്തെ കൂടുതലായി ആകര്‍ഷിക്കുമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു.

b

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് തന്നോടാണ് പ്രിയം കൂടുതല്‍ എന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനവുമായി ബൈഡന്‍ രംഗത്തുവന്നിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ എച്ച് വണ്‍ ബി വിസ സമ്പ്രദായം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഓരോ രാജ്യങ്ങള്‍ക്കും ഗ്രീന്‍ കാര്‍ഡുകളുടെ ക്വാട്ട അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇന്ത്യക്കാരില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായ പ്രഖ്യാപനമാണിത്.

അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. വിദഗ്ധര്‍ക്കാണ് ഈ വിസ ലഭിക്കാറ്. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകളെയാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലിക്ക് എടുക്കുന്നത്. ഇവരെല്ലാം എച്ച് വണ്‍ ബി വിസ പ്രകാരമാണ് അമേരിക്കയിലെത്തുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് വേണ്ടി ജോ ബൈഡന്‍ പ്രത്യേക നയരേഖ പുറത്തിറക്കി. ഇങ്ങനെ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ബൈഡന്‍ ഉടന്‍ അിസംബോധന ചെയ്യും. നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ 13 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുടെ സാന്നിധ്യമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് കാരണം. വിസാ കാര്യങ്ങളിലും കുടിയേറ്റ വിഷയങ്ങളിലും കൂടുതല്‍ വിശാലമായ കാഴ്ചപ്പാടാണ് ബൈഡന്‍ മുന്നോട്ട് വയ്ക്കുന്നത്. കുടിയേറ്റം അവസാനിപ്പിക്കാനും വിദേശികളെ ജോലിക്കെടുക്കുന്നത് കുറയ്ക്കാനുമാണ് ട്രംപിന്റെ ശ്രമങ്ങള്‍.

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണംബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണം

English summary
H-1B Reform and Stop Country Quota For Green Cards; Joe Biden Promises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X