എച്ച്-1 ബി വിസ; കുത്തനെ ഇടഞ്ഞ് സ്പോണ്‍സര്‍ഷിപ്പ്; ഇന്ത്യക്കാരോട് അമേരിക്കന്‍ കമ്പനികള്‍ പറയുന്നത്
അമേരിക്കയില്‍ മികച്ച കരിയര്‍ സ്വപ്നം കണ്ട ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ട്രംപ് ഭരണകൂടം എച്ച്-1 ബി വിസ ഫീസ് വര്‍ധിപ്പിച്ചത്. എച്ച്-1 ബി വിസ അപേക്ഷയ്ക്കുള്ള ഫീസ് 1,00,000 ഡോളറായി കുത്തനെ ഉയര്‍ത്തിയതിനു പിന്നാലെ വിസ സ്പോണ്‍സര്‍ഷിപ്പ് 1.9 ശതമാനമായി കുറഞ്ഞു. ഇതോടെ അമേരിക്കയില്‍ ജോലി അന്വേഷിക്കുന്ന നിരവധി വിദേശ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായത്.
എച്ച്-1 ബി വിസയ്ക്ക് പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറായി അടുത്തിടെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഫീസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ടെക്, ബയോടെക് മേഖലകളിലെ കമ്പനികള്‍ വര്‍ക്ക് വിസകള്‍ സ്പോണ്സര് ചെയ്യുന്നതില്‍ നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ്. വിസകള്‍ സ്പോണ്സര് ചെയ്യുന്നത് കുത്തനെ കുറഞ്ഞു. 2023-ലെ 10.9 ശതമാനത്തില്‍ നിന്ന് 2025 ല്‍ എത്തുമ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് 1.9% ആയി കുറഞ്ഞു.

ബഹുരാഷ്ട്ര ടെക് കമ്പനികളില്‍ ജൂനിയര്‍ വിഭാഗം തസ്തികകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ടൂളുകള്‍ കൊണ്ട് മാറ്റി സ്ഥാപിച്ചതും റിക്രൂട്ട്മെന്റ് കുറയാന്‍ കാരണമായി. സമീപകാലത്ത് പഠിച്ചിറങ്ങിയ ബിരുദധാരികളില്‍ തൊഴിലില്ലായ്മ 5.8 ശതമാനമായി ഉയര്‍ന്നു. 2021-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്പോണ്‍സര്‍ഷിപ്പിനായി വന്‍തുക മുടക്കാനോ കാലതാമസം മൂലം ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ നേരിടാനോ വലിയ കമ്പനികള്‍ തയ്യാറല്ല. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ജോലിക്ക് എടുക്കുന്നത് വലിയ കാലതാമസമുള്ള പ്രക്രിയയായി മാറിക്കഴിഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഒഴിവാക്കുകയാണ് കമ്പനികള്‍ക്ക് മുന്നിലുള്ള എളുപ്പവഴി.
2024 ല്‍ അനുവദിച്ച എച്ച്-1 ബി വിസകളുടെ 70 ശതമാനത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായിരുന്നു ലഭിച്ചത്. 283397 ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് വിസ ലഭിച്ചത്. തൊട്ടുപിന്നില്‍ ചൈനയാണ്. 46680 വിസകളാണ് ചൈനക്കാര്‍ക്ക് അനുവദിച്ചത്. മൂന്നാമത് ഫിലിപ്പീന്‍സ് ആണ് - 5248.
ടെക് വ്യവസായത്തിലെ റിക്രൂട്ട്മെന്റിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയായ വാള്‍മാര്‍ട്ട് പോലും അടുത്തിടെ എച്ച്-1ബി വിസ ആവശ്യമുള്ള പ്രൊഫണലുകള്‍ക്കുള്ള ജോലി ഓഫറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ട്രംപിന്റെ നിയമങ്ങള്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും എന്നതിനാല്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി നിയമവിരുദ്ധമാണെന്നും സാങ്കേതിക വിദ്യ, ഗവേഷണം കണ്‍സള്‍ട്ടിംഗ് എന്നീ മേഖലകളില്‍ ഇതു വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എച്ച് വണ്‍ ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്നു ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികള്‍. ഈ കമ്പനികളെയാണ് ട്രംപിന്റെ നിയമം ഏറ്റവും കൂടുതല്‍ ബാധിച്ചതും. ഇപ്പോഴും ഈ വിസ നിയമം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചിട്ടില്ല.
നിലവില്‍ അമേരിക്കയില്‍ 1.1 ദശലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളിലുണ്ട്. പലരും തങ്ങളുടെ മുന്‍ഗാമികള്‍ അമേരിക്കയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തതിന്റെ കഥകള്‍ കേട്ടാണ് ഇവിടെ എത്തിയത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയതോടെ ഇവരുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കയില്‍ പഠിക്കുന്നത് തന്നെ വലിയൊരു സാമ്പത്തിക ഭാരമാണ്. അതിനൊപ്പം ജോലി കിട്ടാത്ത അവസ്ഥ കൂടി ആകുമ്പോള്‍ തീര്‍ത്തും നിരാശരായി മാതൃരാജ്യത്തേക്ക് മടങ്ങേണ്ട അവസ്ഥയാണ്.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയ ശേഷം തൊഴിലുടമകള്‍ സ്പോണ്‍സര്‍ഷിപ്പ് ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. തൊഴില്‍ മേഖലകളില്‍ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാരെ പടിപടിയായി ഒഴിവാക്കുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications