കഴിവും എച്ച് വണ്‍ ബി വിസയുമുണ്ടോ? നിങ്ങളെ അമേരിക്ക വിളിക്കുന്നു... കാത്തിരിക്കുന്നത് വലിയ ഓഫറുകള്‍
കഴിവുള്ള മറ്റു രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി എച്ച് വണ്‍ ബി വിസ നിയമത്തില്‍ അമേരിക്ക മാറ്റം കൊണ്ടുവരുന്നു
ന്യൂയോര്‍ക്ക്: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കഴിവുള്ള ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി അമേരിക്ക എച്ച് വണ്‍ ബി വിസ നിയയം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു. യുഎസ് കോണ്‍ഗ്രസില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി പുതിയ ബില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
എച്ച് വണ്‍ ബി വിസയുടെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്ക തയ്യാറെടുക്കുന്നത്.

മിനിമം വേതനം വര്‍ധിപ്പിക്കും
എച്ച് വണ്‍ ബി വിസ ഉള്ളവരുടെ മിനിമം വേതനം വര്‍ധിപ്പിക്കുകയെന്നതാണ് ബില്ലിലുള്ള പ്രധാന നിര്‍ദ്ദേശം. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറാണ് (68 ലക്ഷം രൂപ) ഉദ്യോഗാര്‍ഥിക്കു ലഭിക്കുക. നിലവില്‍ 40 ലക്ഷം മാത്രമാണ് മറ്റു രാജ്യങ്ങളിലെ ജോലിക്കാര്‍ക്കു നല്‍കുന്നത്.

മാസ്‌റ്റേഴ്‌സ് ഡിഗ്രി നിബന്ധന ഒഴിവാക്കും
അമേരിക്കയില്‍ ജോലി തേടുന്നവര്‍ക്ക് മാസ്റ്റേഴ്‌സ് ഡിഗ്രി നിര്‍ബന്ധമാണെന്ന നിബന്ധന ഒഴിവാക്കുകയെന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം. കാരണം പലരും അംഗീകാരമില്ലാത്ത യൂനിവേഴ്സിറ്റികളില്‍ നിന്നു പോലും പിജി ബിരുദം നേടി അമേരിക്കയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മികവുള്ളവര്‍ക്ക് അവസരം കൂടും
മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് അവസരം വര്‍ധിക്കുമെന്നതാണ് ബില്ലിന്റെ പ്രധാന ഗുണം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഏറ്റവും മികച്ചവരെ തങ്ങളുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

അമേരിക്കക്കാര്‍ക്കും ഗുണം ചെയ്യും
പുതിയ ബില്‍ പാസാക്കിയാല്‍ അതു വിദേശത്തുള്ളവര്‍ക്കു മാത്രമല്ല തംഅമേരിക്കക്കാര്‍ക്കും ഗുണം ചെയ്യും. കാരണം നിലവില്‍ രാജ്യത്തുള്ള മിനിമം വേതനം നല്‍കാന്‍ മടിക്കുന്ന കമ്പനികള്‍ അമേരിക്കക്കാരെ തഴഞ്ഞ് മറ്റു വിദേശികളെ തിരഞ്ഞെടുക്കുന്നുണ്ട്.

ചില കമ്പനികള്‍ക്ക് തിരിച്ചടി
പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അതു അമേരിക്കയിലെ ചില വമ്പന്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവും. കാരണം ഡിസ്‌നി പോലുള്ള ചില വന്‍കിട കമ്പനികള്‍ അമേരിക്കക്കാരെ പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ ശമ്പളം നല്‍കി വിദേശികളെ നിയമിച്ചിരുന്നു.












Click it and Unblock the Notifications