എച്ച് 3 എൻ 8 പക്ഷിപ്പനി: ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം ചൈനയിൽ രേഖപ്പെടുത്തിയതായി ഡബ്ല്യൂഎച്ച്ഒ
എച്ച് 3 എൻ 8 പക്ഷിപ്പനി ബധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം ചൈനയിൽ രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന. തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നിന്നുള്ള 56 കാരിയായ സ്ത്രീയാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച് 3 എൻ 8 ഉപവിഭാഗം ബാധിച്ച് മരണപ്പെട്ടത്. എല്ലാ കേസുകളും ചൈനയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്, കഴിഞ്ഞ വർഷം ആദ്യത്തെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഗ്വാങ്‌ഡോംഗ് പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ മാസം അവസാനം മൂന്നാമത്തെ അണുബാധ റിപ്പോർട്ട് ചെയ്തെങ്കിലും സ്ത്രീയുടെ മരണത്തിന്റെ വിശദാംശങ്ങൾ നൽകിയില്ല. രോഗി കോഴികളുമായി സമ്പർക്കം പുലർത്തിയിരുന്നു.

അസുഖം വരുന്നതിന് മുമ്പ് സ്ത്രീ സന്ദർശിച്ച മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇൻഫ്ലുവൻസ എ (എച്ച് 3) ന് പോസിറ്റീവ് ആയിരുന്നു, ഇത് അണുബാധയുടെ ഉറവിടമാകാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആളുകളിൽ അപൂർവമാണെങ്കിലും, പക്ഷികളിൽ H3N8 സാധാരണമാണ്, ഇത് രോഗത്തിന്റെ ലക്ഷണമൊന്നും ഉണ്ടാക്കുന്നില്ല. മറ്റ് സസ്തനികളെയും ഇത് ബാധിച്ചിട്ടുണ്ട്.
രോഗബാധിതയായ സ്ത്രീയുമായി അടുത്ത ബന്ധമുള്ളവരിൽ മറ്റ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
"ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി, ഈ വൈറസിന് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാനുള്ള കഴിവില്ലെന്ന് തോന്നുന്നു, അതിനാൽ ഇത് ദേശീയ, പ്രാദേശിക, അന്തർദ്ദേശീയ തലങ്ങളിൽ മനുഷ്യർക്കിടയിൽ പടരാനുള്ള സാധ്യത കുറവാണെന്ന് കണക്കാക്കപ്പെടുന്നു," ഡബ്ലൂഎച്ച്ഒ പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications