കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ നാഷണല്‍ ബാങ്ക് ഹാക്കിംഗ്: രാജകുടുംബത്തിന്റെയും അല്‍ജസീറ ജീവനക്കാരുടെയും വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദോഹ: ഖത്തര്‍ നാഷണല്‍ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഖത്തറിലെ രാജകുടുംബാംഗങ്ങളുടെ പേര,് പാസ് വേര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാനവിവരങ്ങളാണ് ഖത്തര്‍ നാഷണല്‍ ബാങ്കിലെ രേഖകള്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് ചാരന്മാര്‍ പുറത്തുവിട്ടിട്ടുള്ളത്. അല്‍ജസീറ ചാനലിലെ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആയിരക്കണക്കിന് ഖത്തര്‍ ബാങ്ക് ഇടപാടുകാരുടെ എന്‍ട്രികള്‍, അവരുടെ പണം കൈമാറ്റത്തിന്റെ രേഖകള്‍, പാസ് വേര്‍ഡ്, പിന്‍കോഡ്, ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ എന്നിവയുള്‍ക്കൊള്ളുന്ന 1.4ജിബി വരുന്ന ഫയലാണ് ഇന്നലെ ഓണ്‍ലൈന്‍ വഴി പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന വിവരങ്ങള്‍ ഗ്ലോബല്‍ ഫയല്‍സ്.നെറ്റ് എന്ന വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും പിന്നീട് വിശദീകരണം നല്‍കാതെ നീക്കം ചെയ്തുവെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വന്‍തോതില്‍ പ്രചരിക്കുന്നുമുണ്ട്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകളില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലത്തിന്റേയും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എം16ന്റെയും മുഖാബരരത്ത് എന്നറിയപ്പെടുന്ന ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയുടെ വിവരങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

doha

എം16 ഫയലിന് സമാനമായി പോളിഷ് ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഇവയില്‍ ഹാക്ക് ചെയ്യപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായും ബിസിനസ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഡസന്‍ കണക്കിന് ഇന്റലിജന്‍സ് ഏജന്‍സികളുടെ പല സുപ്രധാന രേഖകളും ചോര്‍ന്നിട്ടുള്ള രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്.

അല്‍ജസീറ എന്ന് പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റ് എക്‌സല്‍ സ്പ്രഡ്ഷീറ്റ് ഫയലില്‍ ടിവി ചാനലിലെ ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ നമ്പറുകള്‍, വീട്ടുവിലാസം എന്നിവയുള്‍ക്കൊള്ളുന്ന തിരിച്ചറിയല്‍ രേഖകളുടെ 1,2000 എന്‍ട്രികളുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള രേഖകള്‍ സൂചിപ്പിക്കുന്നത്.

ഓണ്‍ലൈന്‍ വഴി പ്രചരിച്ചിട്ടുള്ള തങ്ങളുടെ അക്കൗണ്ട് നമ്പറും പാസ് വേഡും അടക്കമുള്ള രേഖകള്‍ കൃത്യമാണെന്ന് ദോഹ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ജസീറ ജീവനക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടപ്പോഴുള്ള ഞെട്ടലിലാണ് അല്‍ജസീറ ജീവനക്കാരില്‍ പലരും. ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് അറിയില്ലെന്ന് ഖത്തര്‍ നാഷണല്‍ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ചോര്‍ന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല.

ഉപയോക്താക്കളുടെ രേഖകള്‍ക്ക് മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഖത്തര്‍ നാഷണല്‍ ബാങ്ക് ഉപയോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും മുന്‍പന്തിയിലാണുള്ളത്. ഖത്തറിന്റൈ തലസ്ഥാനമായ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ നാഷണല്‍ ബാങ്ക് ആഫ്രിക്കയിലേയും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലേയും ഏറ്റവും വലിയ രണ്ടാമത്ത ബാങ്കാണ്. പ്രതിവര്‍ഷം 800 ഡോളറാണ് ബാങ്കിന്റെ വരുമാനം.

English summary
Massive Qatar bank hack leaks data on royals and Aljazeera staffs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X