കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫീസ് സയീദ് ഭീകരനല്ല, ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് യുഎന്നിന് കത്ത്; കത്തിന് പിന്നിൽ...

നിരവധി അമേരിക്കൻ പൗരൻമാരുടെ മരണത്തിന് കരണക്കാരനായ ഹാഫീസ് സയീദിനെ അമേരിക്കയും യുഎന്നും ചേർന്നാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനും ലഷ്കർ ഭീകരനുമായ ഹാഫീസ് സയീദിന്റെ പേര് ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തു നൽകി. ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ സ്ഥാപനമാണ് യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്ക; ഇനി ഭീഷണി വിലപോകില്ല, കാരണം...ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്ക; ഇനി ഭീഷണി വിലപോകില്ല, കാരണം...

hafeee sayed

നിരവധി അമേരിക്കൻ പൗരൻമാരുടെ മരണത്തിന് കരണക്കാരനായ ഹാഫീസ് സയീദിനെ അമേരിക്കയും യുഎന്നും ചേർന്നാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. കൂടാതെ യുഎസിന്റെ സമ്മർദ്ദത്തെ വഴങ്ങിയാണ് പാകിസ്താൻ സയീദിനെ വീട്ടു തടങ്കലിലാക്കിയത് . മുംബൈ ഭീകരാക്രമണ കേസിൽ സയീദിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അമേരിക്ക ഇയാളുടെ തലയ്ക്ക് 1 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

സൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടുംസൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടും

പാകിസ്താനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കും

പാകിസ്താനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കും

ആഗോള ഭീകരനായ ഹാഫീസ് സയീദിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. സയീദിനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാത്ത പക്ഷം യുഎസ്- പാകിസ്താൻ നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും അമേരിക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സയീദിന്റെ മോചനത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വീണ്ടും അറസ്റ്റ് ചെയ്യണമെന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയും യുഎന്നും ചേർന്നാണ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആക്കാര്യം മറന്നു പോകരുതെന്ന് ട്രംപ് പാകിസ്താന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

 പാകിസ്താന്റെ പിന്തുണ

പാകിസ്താന്റെ പിന്തുണ

സയീദിനെതിരെ നടപടി എടുക്കാൻ പാകിസ്താൻ തയ്യാറായില്ലെങ്കിൽ രാജ്യം ഭീകരവാദത്തെ പിന്തുണക്കുന്നുന്നെന്നു വിലയിരുത്തേണ്ടി വരുമെന്ന് അമേരിക്ക പറഞ്ഞു. ഭീകരർക്ക് പാക് മണ്ണിൽ അഭയം നൽകില്ലെന്നു സർക്കാർ പറയുമ്പോഴും അതിന് വിപരീതമാണ് സംഭവിക്കുന്നത്. ഭീകരതയ്ക്കെതിരെ പാകിസ്താൻ പറഞ്ഞ ഒരേ വാദവും കളവാണ്. പാകിസ്താൻ ഭീകരതയ്ക്കെതിരെ പ്രവർത്തിക്കില്ലെന്നു സയീദിന്റെ മോചനത്തിൽ നിന്ന് വെളിവായെന്നും യുഎസ് പറയുന്നുണ്ട്.

ലോകത്തെ കബിളിപ്പിക്കുന്നു

ലോകത്തെ കബിളിപ്പിക്കുന്നു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരാൻ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കബിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ തെളിവാണ് ഇപ്പോൾ വെളിവായിരിക്കുന്നതെന്നു ഇന്ത്യ ചണ്ടിക്കാട്ടി. കൂടാതെ ഭീകരവാദികൾക്ക് ശിക്ഷ നൽകുന്ന കാര്യത്തിൽ പാകിസ്താൻ ഗൗരവതരമായല്ല പരിഗണിക്കുന്നതെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് രാവിഷ് കുമാറിന്റെ പറഞ്ഞു.

വീട്ടുതടങ്കൽ

വീട്ടുതടങ്കൽ

297 ദിവസത്തെ വീട്ടു തടങ്കലിനു ശേഷമാണ് ഭീകരൻ ഹാഫീസ് സയീദ് മോചിതനായിരിക്കുന്നത്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനായ സയീദിനെ 2016 ജനുവരി മുതലാണ് വീട്ടു തടങ്കലിലാക്കിയത്. സയീദിൻറെ തടങ്കൽ കലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവെ കലാവധി നീട്ടണമെന്ന ആവശ്യവുമായിസർക്കാർ രംഗത്തെത്തിയിരുന്നു. തടങ്കല് കലാവധി മൂന്ന് മാസം കൂടി നീട്ടണമെന്ന് പാകിസ്താൻ ജുഡീഷ്യൽ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല. നേരത്തെ ഒരു മാസം മുൻപ് വീട്ടുതടങ്കൽ കാലാവധി അവസാനിച്ചിരുന്നു. ഇത് സർക്കാരിന്റെ ആവശ്യപ്രകാരം ഒരു മാസത്തേയ്ക്കു കൂടി നീട്ടിയിരുന്നു. എന്നാൽ വീണ്ടും ഇതേ ആവശ്യ പറഞ്ഞു രംഗത്തെത്തിയ സർക്കാരിന്റെ നടപടി ബോർഡ് തള്ളുകയായിരുന്നു.

English summary
Hafiz Saeed, the mastermind of the 26/11 Mumbai attacks, has filed a petition in the United Nations seeking his removal from the list of designated terrorists.The Lashkar-e-Taiba founder’s petition in the UN was filed through a Lahore-based law firm while he was still under house arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X