• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന്‍ ഇന്ത്യയോട് കാണിച്ചത് കരുണ! യാദവിന്‍റെ കുടുംബത്തെ അപമാനിച്ചതിനെ പ്രശംസിച്ച് ഹാഫിസ് സയീദ്

ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ചതില്‍ പാക് ഐഎസ്ഐയെ പ്രശംസിച്ച് ഹാഫിസ് സയീദ്. ഹാഫിസ് സയീദും അനുയായിയും ലഷ്കര്‍ ഇ ത്വയ്ബ സഹസ്ഥാപകന്‍ ആമിര്‍ ഹംസയും ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് സംഭവം. കുല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യ ചേതന്‍കുലിന്‍റെ ഷൂസില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ എന്തോ വസ്തുു കണ്ടെടുത്ത പാക് ഐഎസ്ഐയെ പുകഴ്ത്തിക്കൊണ്ടാണ് സയീദിന്‍റെ പ്രസ്താവന. പാക് സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തിന്‍റ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ അംബാസഡര്‍: പ്രതിഷേധമറിയിച്ച് ഇന്ത്യ, ജെറുസലേം വിഷയം സയീദ് മുതലെടുക്കുന്നു!!

മറ്റുള്ളവരില്‍ നിന്ന് ശ്രദ്ധ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍: കുഞ്ഞിനെക്കുറിച്ച് അറിയേണ്ട ആറ് കാര്യങ്ങള്‍

പാകിസ്താനില്‍ നിന്ന് പുറത്തുവന്നിട്ടുള്ള വീഡിയോയില്‍ ജമാഅത്ത് ഉദ് ദവയുടെ ചുമതല വഹിക്കുന്ന മരുമകന്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കിയും ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹംസയും വേദി പങ്കിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുതടങ്കലില്‍ നിന്ന് നവംബറില്‍ മോചിപ്പിച്ചതോടെ അടുത്ത കാലത്തായി പല പൊതുവേദികളിലും ഹാഫിസ് സയീദ് പ്രത്യക്ഷപ്പെടാറുണ്ട്. റാവല്‍പിണ്ടിയ്ക്ക് പുറമേ ലാഹോറിലും ഗുജ്രന്‍വാലയിലും ഹാഫിസ് പൊതു വേദികളില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു.

 ഐഎസ്ഐയുടെ സാമര്‍ത്ഥ്യം ഇങ്ങനെ

ഐഎസ്ഐയുടെ സാമര്‍ത്ഥ്യം ഇങ്ങനെ

പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയ്ക്ക് ചീറ്റയുടെ കണ്ണുകളാണെന്ന് വിശേഷിപ്പിക്കുന്ന ഹാഫിസ് സയീദ് ഐഎസ്ഐയെ കണക്കറ്റ് പ്രശംസിക്കുന്നുമുണ്ട്. പാകിസ്താനില്‍ കുല്‍ഭൂഷണെ കാണാനെത്തിയ ചേതന്‍കുലിന‍്റെ ഷൂസില്‍ സംശയാസ്പദമായി എന്തോ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഷൂസ് മാറ്റി ചെരിപ്പ് ധരിച്ച ശേഷമാണ് യാദവിനെ കാണുന്നതിനായി പ്രവേശനം അനുവദിച്ചത്. ഐഎസ്ഐ വളരെ സമര്‍ത്ഥരാണെന്നും സയീദ് ചൂണ്ടിക്കാണിക്കുന്നു. കുല്‍ഭൂഷണ്‍ യാദവിനെ കാണാനെത്തിയ ചേതന്‍കുലിന്‍റെയും യാദവിന്റെ അമ്മയുടേയും മംഗള്‍സൂത്രയും ധരിച്ചിരുന്ന വളകള്‍, പൊട്ട് എന്നിവ പാക് അധികൃതര്‍ അഴിച്ച് വാങ്ങിയെന്നും ഇവരോട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ ഗതിയില്‍ ഇരുവരേയും അകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന ഐഎസ്ഐ നീക്കത്തെ സയീദിന്‍റെ വിശ്വസ്തന്‍ ഹംസയും അഭിനന്ദിക്കുന്നുണ്ട്.

 പാകിസ്താന്‍ കരുണ കാണിച്ചു

പാകിസ്താന്‍ കരുണ കാണിച്ചു

കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ബന്ധുക്കളെ അനിവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് രാജ്യം കരുണ കാണിച്ചുവെന്നുമാണ് ഹംസ ചൂണ്ടിക്കാണിക്കുന്നത്. ഒരു സോഫയില്‍ ഇരുന്ന് ഇരു കൂട്ടര്‍ക്കും മുഖാമുഖം കാണാന്‍ കഴിയുമെന്നാണ് ഇന്ത്യ കരുതിയിരുന്നത്. എന്നാല്‍ പാക് ഐഎസ്ഐ അത് അനുവദിച്ചില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ചേതന്‍കുലിന്‍റെ ഷൂസില്‍ നിന്ന് പാക് ഐഎസ്ഐ രഹസ്യ ക്യാമറ കണ്ടെത്തിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.

 ഷൂസ് ഫോറന്‍സിക് പരിശോധനയ്ക്ക്

ഷൂസ് ഫോറന്‍സിക് പരിശോധനയ്ക്ക്

ചേതന്‍കുല്‍ ധരിച്ചിരുന്ന ഷൂസ് പിടിച്ചെടുത്ത പാക് അധികൃതര്‍ അത് ഫോറന്‍സിക് പരിശോധയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഷൂസില്‍ ഘടിപ്പിടിച്ചിരുന്ന ലോഹവസ്തുു ക്യാമറയോ റെക്കോര്‍ഡ‍ിംഗ് ചിപ്പോ ആണെന്ന സംശയത്തിലായിരുന്നു നീക്കം. ഫോറന്‍സിക് വിദഗ്ധനെ ഉദ്ധരിച്ച് പാകിസ്താനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമം

ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമം

കുല്‍ഭൂഷണ്‍ യാദവിനെ കാണാനെത്തിയ ഭാര്യയെയും അമ്മയെയും ഇത്തരത്തില്‍ പരിചരിച്ചത് ഇന്ത്യയെ അപമാനിക്കാനുള്ള പാക് ഐഎസ്ഐയുടെ പദ്ധതികളുടെ ഭാഗമാണെന്നും റാവല്‍ പിണ്ടിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സയീദ് വ്യക്തമാക്കി. പാകിസ്താനും പാക് ഐഎസ്ഐയും ലഷ്കര്‍ ഇ ത്വയ്ബയെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്നതിന്റെ തെളിവാണ് ഹാഫിസ് സയീദ് പരസ്യമായി പ്രത്യക്ഷപ്പെടുന്നതും റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും.

 സയീദ് അധികാരത്തിലെത്തിയാല്‍!!

സയീദ് അധികാരത്തിലെത്തിയാല്‍!!

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെ ഹാഫിസ് സയീദ് പാകിസ്താന്‍റെ തലപ്പത്ത് എത്തുന്നതിന് അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോ എന്നാണ് മേജര്‍ ജനറല്‍ ജിഡി ബക്ഷി ഉന്നയിക്കുന്ന ചോദ്യം. അമേരിക്കയോട് അണുവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്ന ഉന്നിന്റെ മനോഭാവം തന്നെയാണ് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി മുദ്ര കുത്തിയിട്ടുള്ള ഹാഫിസ് സയീദിന്‍റേതെന്നും ബക്ഷി സൂചിപ്പിക്കുന്നു. ആണവശേഷിയുള്ള പാകിസ്താന്റെ തലപ്പത്ത് ഹാഫിസ് സയീദ് എത്തിയാലുള്ള പ്രത്യാഖ്യാതങ്ങളെക്കുറിച്ചാണ് ബക്ഷി ഓര്‍മിപ്പിക്കുന്നത്.

English summary
A video shows the Lashkar-e-Taiba (LeT) co-founder and his trusted aide Amir Hamza addressing a public meeting a mere 3 kilometres from the headquarters of the Pakistan Army (GHQ), in Rawalpindi and praising the Inter-Services Intelligence (ISI) for spotting a "suspicious" object in Kulbhushan Jadhav's wife Chetankul's shoes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X