കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദും ലഷ്കറും പാകിസ്താന് ബാധ്യത: തുറന്ന് സമ്മതിച്ച് വിദേശകാര്യമന്ത്രി, യുഎസിനും കുത്ത്!

പാകിസ്താന്‍റെ മണ്ണില്‍ ഭീകരവാദം നടക്കുന്നുവെന്ന് സമ്മതിച്ചുകൊണ്ടുള്ള വാക്കുകളാണ് പുറത്തുവന്നിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാഫിസ് സയീദ് ബാധ്യതയാണെന്ന് തുറന്നുസമ്മതിച്ച് പാക് മന്ത്രി. ഹാഫിസ് സയീദും ലഷ്കര്‍ ഇ ത്വയ്ബ എന്ന ഭീകരസംഘടനയും പാകിസ്താനും ദക്ഷിണേഷ്യന്‍ മേഖലയ്ക്കും ഭീഷണിയാണെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയെ വിമര്‍ശിച്ച പാകിസ്താന് തിരിച്ചടിയാവുന്നതാണ് ഖ്വാജയുടെ വാക്കുകള്‍. പാകിസ്താന്‍റെ മണ്ണില്‍ ഭീകരവാദം നടക്കുന്നുവെന്ന് സമ്മതിച്ചുകൊണ്ടുള്ള വാക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

നിരോധനം അനിവാര്യം!

നിരോധനം അനിവാര്യം!

ഹാഫിസ് സയീദിന്‍റെ ലഷ്കര്‍ ഇ ത്വയ്ബ നിരോധിക്കപ്പെട്ടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച പാക് വിദേശകാര്യമന്ത്രി ഹാഫിസ് സയീദ് ജയിലിലാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഭീകരസംഘടനയ്ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഖ്വാജ സമ്മതിക്കുന്നുണ്ട്. സംഘടന പാകിസ്താനും ദക്ഷിണേഷ്യന്‍ മേഖലയ്ക്കും പ്രതിസന്ധിയാവുമ്പോള്‍ വലിയ ബാധ്യതയായി മാറുന്നുവെന്നും ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അമേരിക്കയെ പഴിചാരി

അമേരിക്കയെ പഴിചാരി

രാജ്യത്തുനിന്ന് ഭീകരവാദം തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിവരികയാണെന്നും കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ നേരിടുന്ന ഭീകരവാദ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുമായുള്ള ചങ്ങാത്തമാണെന്നും ഖ്വാജ കുറ്റപ്പെടുത്തി.

ചരിത്രം ഓര്‍ത്ത് ഖ്വാജ

ചരിത്രം ഓര്‍ത്ത് ഖ്വാജ

1980ല്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് റഷ്യയ്ക്കെതിരെ അമേരിക്ക ആഭ്യന്തര യുദ്ധത്തെ പ്രോത്സാഹിപ്പിച്ചത് തെറ്റായിപ്പോയെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവന്നത് പാകിസ്താനാണെന്നും ഖ്വാജ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് പാകിസ്താന്‍ ജിഹാദികളുടെ താവളമായി മാറുന്നതിന് വഴിവെച്ചതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

 ഹാഫിസ് സയീദിന് വേണ്ടി

ഹാഫിസ് സയീദിന് വേണ്ടി

ഹാഫിസ് സയീദിനെ ആഗോള ഭീകരനായി മുദ്രകുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഹാഫിസ് സയീദ് ഭീഷണിയാണെന്ന പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരാണ് ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ ത
ടവിലാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ട്രംപിൻറെ നീക്കം

ട്രംപിൻറെ നീക്കം

ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് ഉപരോധമേർപ്പെടുത്തുമെന്നും സഹായങ്ങൾ പിൻവലിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പാകിസ്താൻ സയീദിനെ വീട്ടുതടങ്കലിലാക്കിയത്.

ഭീകരസംഘടന മുഖംമാറ്റി

ഭീകരസംഘടന മുഖംമാറ്റി

ഹാഫിസ് സയീദ് ഉൾപ്പെടെ അ‍ഞ്ച് പേർ വീട്ടുതടങ്കലിലായതോടെ ഭീകരസംഘടനയുടെ ചുമതലകൾ സഹോദരൻ ഹാഫിസ് റഹ്മാൻ മക്കിക്ക് സയീദ് കൈമാറിയിരുന്നു. സംഘടനയ്ക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരികയും ഭീകരനിയമത്തിന്റെ പരിധിയിൽ വരികയും ചെയ്തതോടെ ഭീകരസംഘടനയുടെ ഓഫീസുകളില്‍ മിക്കതും അടച്ചുപൂട്ടിയിരുന്നു. നിരോധനത്തെ പ്രതിരോധിക്കാൻ തെഹ്രീക് ആസാദി ജമ്മു കശ്മീകർ എന്ന് പേരും സംഘടന സ്വീകരിച്ചിരുന്നു.

ചട്ടം ലംഘിച്ചിട്ടില്ല

ചട്ടം ലംഘിച്ചിട്ടില്ല

ജമാഅത്തുദ്ദ് വ തലവനെയും മറ്റ് അഞ്ച് പേരെയും വീട്ടുതടങ്കലിലാക്കിയടതിൽ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയം ലാഹോർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 1997ലെ ഭീകരവിരുദ്ധ നിമയ പ്രകാരമാണ് തടങ്കലിൽ വെച്ചിട്ടുള്ളതെന്ന് ഏപ്രിൽ 20 ന് നൽകിയ മറുപടിയിലും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

English summary
Pakistan's foreign minister admitted late yesterday that terrorist Hafiz Saeed and terror group Lashkar-e-Taiba (LeT) are a "liability" for his country and for the South Asian region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X