മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് 31 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണ കേസിലെ (26/11 ) സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയീദിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സയീദ്. രണ്ട് കേസുകളില്‍ ആയിട്ടാണ് ഹാഫിസ് സയീദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. 340,000 രൂപ പിഴയും ഹാഫിസ് സയീദിന് ചുമത്തിയിട്ടുണ്ട്. ആദ്യ കേസില്‍ സയീദിന് 16 വര്‍ഷവും മറ്റൊരു കേസില്‍ 15 വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ഹാഫിസ് സയീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍, തീവ്രവാദ ഫണ്ടിംഗ് കേസില്‍ ഹാഫിസ് സയീദിനെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 70 കാരനായ ഹാഫിസ് സയ്യീദ് തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കിയ കേസുകളില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ യു എ പി എ ചുമത്തിയ കൊടും ഭീകരരിലൊരാളാണ് ഹാഫിസ് സയ്യീദ്.

ലഷ്കര്‍ ഇ ത്വയ്യിബ നേതാവായ ഹഫീസ് സയ്യീദ് എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. ലഷ്കര്‍ ഇ ത്വയ്യിബയുടെ പത്ത് ഭീകരര്‍ മുംബൈയുടെ പല ഭാഗങ്ങളിലായി 2008 ല്‍ 12 ഇടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. നാല് ദിവസങ്ങളിലാണ് ആക്രമണം നടന്നത്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 9 ഭീകരരും ഉള്‍പ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചിരുന്നു.

300 - ലധികം പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റു. സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘടനകളായ ജമാ - അത്ത് - ഉദ്ദവയടക്കം ഉള്ളവ ഇന്ത്യ നിരോധിച്ചതാണ്. ഹാഫിസ് സയ്യീദിനെ ഇന്ത്യയ്ക്ക് വിട്ട് നല്കാന് ഇതുവരെ പാകിസ്താന് തയ്യാറായിട്ടില്ല. ഐക്യ രാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളാണ് ഹാഫീസ് സയ്യീദ്. ഹാഫിസ് മുഹമ്മദ് സയീദിനെ കൂടാതെ പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെ ഇ എം) സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹര്‍, മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര് റഹ്മാന് ലഖ്വി എന്നിവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പുതുക്കിയ പട്ടികയിലാണ് ഈ ഭീകരരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. 31 ഭീകരരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അസ്ഹറും സയീദും ലഖ്വിയും ഉള്‍പ്പെടുന്നു, ദാവൂദ് ഇബ്രാഹിം കസ്കര്‍, നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ( ബി കെ ഐ ) പ്രധാന നേതാവ് വാധവ സിംഗ് ബബ്ബര്‍ എന്നിവരും പട്ടികയിലും ഉള്‍പ്പെടുന്നു.
Recommended Video

ഹാഫിസ് മുഹമ്മദ് സയീദിന്റെ തലയ്ക്ക് അമേരിക്ക നിന്ന് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഹാഫിസ് സയീദിനെ പ്രത്യേകം നിയുക്ത ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2008 ഡിസംബറിലെ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1267 പ്രകാരമാണ് അദ്ദേഹം ലിസ്റ്റ് ചെയ്യപ്പെട്ടത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications