കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ.... ഇവര്‍ പറയുന്നത് കേള്‍ക്കൂ

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാദ്: ലോകത്തെ നടുക്കിയ പെഷവാര്‍ സ്‌കൂള്‍ കൂട്ടക്കൊലക്ക് പിറകില്‍ ഇന്ത്യയാണെന്ന് കരുതുന്ന ചിലരുണ്ട്. അങ്ങനെ പറയാന്‍ അവര്‍ ചില ന്യായീകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പെഷവാര്‍ കൂട്ടക്കൊല നടന്നതിന് പിറകേ പാകിസ്താനിലെ സോഷ്യല്‍ മീഡിയകളിലും ഇത്തരം ആരോപങ്ങള്‍ ഉയര്‍ന്ന് കേട്ടിരുന്നു.

പാകിസ്താന്റെ മുന്‍ സൈനിക മേധാവിയും പ്രസിഡന്റും ആയിരുന്ന പര്‍വേസ് മുഷറഫ് ആണ് ഇന്ത്യയുടെ പങ്കിനെ കുറിച്ച് ആദ്യം പറയുന്നു. മുംബൈ ഭീകരാക്രണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയീദും ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ഇത്തരം ആക്രമണം നടത്തും എന്ന ഭീഷണിയും സയീദ് മുഴക്കുന്നു.

Musharraf Saeed

പാക് താലിബാന്റെ മേധാവിയാണ് മൗലാന ഫസലുളള. ഇയാള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണ്. പാകിസ്താനില്‍ അക്രമം അഴിച്ചുവിടാന്‍ പഴയ കര്‍സായി സര്‍ക്കാരും ഇന്ത്യയുടെ റോയും ആണ് ഫസുള്ളയ്ക്ക് പിന്തുണ നല്‍കിയിരുന്നതെന്നാണ് മുഷറഫിന്റെ വാദം. ഇത് തനിക്ക് നേരിട്ടറിയാമെന്നും മുഷറഫ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Pervez Kusharraf

പെഷവാറിലെ കൂട്ടക്കൊലക്ക് പദ്ധതി തയ്യാറാക്കിയവര്‍ക്ക് പരിശീലനം ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന ഗുരുതരമായ ആരോപണവും മുഷറഫ് ഉന്നയിക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് നരേന്ദ്ര മോദിയെ ആണ് ഉന്നം വക്കുന്നത്. മോദി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പെഷനാര്‍ സ്‌കൂളിലെ ആക്രമണം എന്നും സയീദ് പറയുന്നു. ഇതിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്നും സയീദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Hafiz Saeed

ഇന്ത്യയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട് എന്നതാണ് സത്യം. സോഷ്യല്‍ മീഡിയകളിലെ പല ചര്‍ച്ചകളിലും ഇത് പ്രകടവും ആണ്.

English summary
Hafiz Saeed, Musharraf pin blame on India for Peshawar school attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X