കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് മോഡല്‍ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കാമെന്ന് ഹാഫിസ് സയീദ്

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലമാബാദ്: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിനുമുന്‍പ് മുന്നറിയിപ്പുമായി ഭീകരവാദിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ്. പത്താന്‍കോട് ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഇനിയും ഉണ്ടാകുമെന്ന ഭീഷണിയുമായാണ് ഹാഫിസ് സയീദ് എത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാന ചര്‍ച്ച നടത്താന്‍ സമ്മതിക്കില്ലെന്നും ഇയാള്‍ പറയുന്നു.

പാക് അധീന കാശ്മീരില്‍ നടത്തിയ റാലിയിലാണ് ഇന്ത്യയെ ആക്രമിക്കുമെന്ന ഹാഫിസിന്റെ മുന്നറിയിപ്പ്. പത്താന്‍കോട് ആക്രമണത്തില്‍ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളെ തകര്‍ക്കാനായി ഒരുങ്ങിയിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ നാശം വരാനിരിക്കുന്നതേയുള്ളൂവെന്നും സയീദ് പറയുന്നു. പാത്താന്‍കോടിലെ ഒരാക്രമണം മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളൂ, അതിലും വലുത് വരാനിരിക്കുന്നതേയയുള്ളൂവെന്നാണ് സയീദിന്റെ ഭീഷണി.

hafiz-saeed

കാശ്മീരിന്റെ മോചനം വരെ പോരാടുമെന്നും സയീദ് റാലിയില്‍ പറയുകയുണ്ടായി. ഇന്ത്യയും ഇസ്രയേലും പാക് ആണവായുധങ്ങളുടെ പരിധിക്കുള്ളിലാണെന്ന് ഓര്‍ക്കണമെന്നു കഴിഞ്ഞ ദിവസം സയീദ് പറയുകയുണ്ടായി. ഇന്ത്യ തങ്ങളുടെ ഒന്നാമത്തെ ശത്രുവാണെന്നും സയീദ് നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇന്ത്യ തേടുന്ന ഭീകരവാദിയാണ് ഹാഫിസ് സയീദ്. 2008ല്‍ നടന്ന മുംബൈ ആക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദായിരുന്നു. ഹാഫിസിന്റെ തലയ്ക്ക് അമേരിക്ക പത്തു മില്യന്‍ ഡോളറാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഹാഫിസിനെ ഇന്നും പിടികൂടാനായിട്ടില്ല.

English summary
A Pakistani firebrand cleric praised a deadly Indian air base attack in January that threatened to scupper peace efforts between the nuclear rivals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X