ബുര്‍ഹാന്‍ വാനിയുടെ മരണം; പ്രകോപനവുമായി വീണ്ടും ഹാഫിസ് സയീദ്
കറാച്ചി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദ് ബുര്‍ഹാന്‍ വാനിക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന വിളിച്ചുകൂട്ടി. കഴിഞ്ഞദിവസം കാശ്മീരില്‍വെച്ച് ഇന്ത്യന്‍ സുരക്ഷാ സേനയുടെ വെടിയേറ്റാണ് ബുഹന്‍ വാനി കൊല്ലപ്പെട്ടത്.
വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന വീഡിയോയില്‍ ഇന്ത്യ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ സയീദ് ആവശ്യപ്പെടുന്നു. ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയത് മനുഷ്യത്വ രഹിതമാണെന്നും കാശ്മീരിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും വീഡിയോയില്‍ സയീദ് പറയുന്നു. പാക്കിസ്ഥാനിലെ മുസാഫര്‍ബാദിലാണ് പ്രാര്‍ഥന സംഘടിപ്പിച്ചത്.

പ്രാര്‍ഥനയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സലാഹുദ്ദീനും പങ്കെടുത്തു. സയീദ് സലാഹുദ്ദീനും ഹാഫിസ് സയീദും ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തു. ഹുര്ഹന് വാനിയുടെ വലിയ പോസ്റ്ററുകളും പ്രദേശത്തുണ്ടായിരുന്നു. ബുര്‍ഹന്‍ വാനിയുടെ മരണത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രതികരിച്ചിരുന്നു.
കാശ്മീരിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂയെന്നാണ് നവാസ് ഷെരീഫിന്റെ പരാമര്‍ശം. അതേസമയം, കാശ്മീര്‍ സംഘര്‍ഷത്തെ ഏതുവിധേനയും നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഫ്രിക്ക സന്ദര്‍ശം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം












Click it and Unblock the Notifications