കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു... ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ ഇന്ത്യ

. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കമ്പിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ സൂചനയാണ് ഇപ്പോൾ വെളിവായിരിക്കുന്നതെന്നു ഇന്ത്യ ചണ്ടിക്കാട്ടി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരാൻ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കബിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ സൂചനയാണ് ഇപ്പോൾ വെളിവായിരിക്കുന്നതെന്നു ഇന്ത്യ ചണ്ടിക്കാട്ടി.

ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു, നാൽപ്പതുകാരിയായ വീട്ടമ്മയ്ക്ക് സംഭവിച്ചത്...ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു, നാൽപ്പതുകാരിയായ വീട്ടമ്മയ്ക്ക് സംഭവിച്ചത്...

sayeed

ഭീകരവാദത്തിനെതിരെ പോരാടുമെന്നു പാകിസ്താൻ ആവർത്തിക്കുമ്പോഴും ഭീകരതയെ പിന്തുണക്കുന്ന നിലപാടാണ് പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഭീകരർക്ക് ഒരു തരത്തിലുള്ള സഹായ സഹകരണങ്ങൾ നൽകില്ലെന്നു പാക് മണ്ണിൽ ഭീകരരെ വളരാൻ അനുവദിക്കില്ലെന്നുമുള്ള വാക്ക് പാലിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

പാകിസ്താന്റെ സഹായം

പാകിസ്താന്റെ സഹായം

166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടന്ന് 9 വർഷം തികയാൻ ദിവസങ്ങൾ ശേഷിക്കെയാണ് മുഖ്യസൂത്രധാരനായ സയീദിനെ പാകിസ്താൻ വിട്ടയക്കുന്നത്. ഈ നീക്കത്തിൽ നിന്ന് വെളിവാണ് പാകിസ്താൻ ഭീകരർക്ക് സഹായ സഹകരണം നൽകുന്നുണ്ടെന്നത്. പാക് മണ്ണിൽ ഭീകരപ്രവർത്തനം വളരാൻ അനുവദിക്കില്ലെന്നും സർക്കാർ പറയുമ്പോഴും അതിനു വിപരീതമായാണ് അവർ പ്രവർത്തിക്കുന്നത്.

വീട്ടു തടങ്കലിൽ

വീട്ടു തടങ്കലിൽ

യുഎസ് സമ്മർദ്ദത്തെ തുടർന്നാണ് സയീദിനെ വീട്ടു തടങ്കലിലാക്കിയത്. ജനുവരി 31 മുതൽ വീട്ടു തടങ്കലിൽ കഴിയുന്ന ഹഫിസ് സയീദിനെ വിട്ടയക്കാൻ പക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യറി റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്. മുംബൈ ഭീകരാക്രമണ കേസിൽ സയീദിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അമേരിക്ക ഇയാളുടെ തലയ്ക്ക് 1 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

തടങ്കൽ കലാവധി നീട്ടണം

തടങ്കൽ കലാവധി നീട്ടണം

സയീദിൻറെ വീട്ടുതടങ്കൽ കലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവെയാണ് കലാവധി നീട്ടണമെന്ന സർക്കാർ ആവശ്യവുമായി രംഗത്തെത്തിയത്. പഞ്ചാബ് പ്രവിശ്യ ഭരണകൂടവും, ലഹോർ ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെട്ട കലാവധി മൂന്ന് മാസം കൂടി നീട്ടണമെന്ന് പാകിസ്താൻ ജുഡീഷ്യൽ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല. നേരത്തെ ഒരു മാസം മുൻപ് വീട്ടുതടങ്കൽ കാലാവധി അവസാനിച്ചിരുന്നു. ഇത് സർക്കാരിന്റെ ആവശ്യപ്രകാരം ഒരു മാസത്തേയ്ക്കു കൂടി നീട്ടിയിരുന്നു. എന്നാൽ വീണ്ടും ഇതേ ആവശ്യ പറഞ്ഞു രംഗത്തെത്തിയ സർക്കാരിന്റെ നടപടി ബോർഡ് തള്ളുകയായിരുന്നു.

വ്യാഴാഴ്ച പുറത്തിറങ്ങും

വ്യാഴാഴ്ച പുറത്തിറങ്ങും

സയീദ് വ്യഴാഴ്ച പുറത്തിറങ്ങുമെന്നാണ് പുറത്തിറങ്ങുമെന്നാണ് സൂചന. റേയിറ്റേഴ്സാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സയീദിനെതിരെ മറ്റു കേസുകളിലെങ്കിൽ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാണ് ബോർഡിന്റെ നിർദേശം. എന്നാൽ സയീദ് പുറത്തിറങ്ങിയാൽ അന്തരാഷ്ട്രതലത്തിൽ പാകിസ്താനെതിരെ സമ്മർദ്ദമുണ്ടാകുമെന്ന സർക്കാർ അറിയിച്ചുവെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു. കൂടാതെ കേന്ദ്രധനകാര്യ മന്ത്രാലയത്തിൽ കയ്യിൽ സയീദിനെതിരെ തെളിവുകളുണ്ടെന്നും സർക്കാർ അറിച്ചിരുന്നു. എന്നാൽ ഇതും ബോർഡ് അംഗീകരിക്കാൻ തയ്യാറായില്ല.

സയീദിനെ മോചിപ്പിക്കും

സയീദിനെ മോചിപ്പിക്കും

വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പാക് സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ സയീദിനെ മോചിപ്പിക്കുമെന്ന് നേരത്തെ ലഹോർ ഹൈക്കോടതി അറിയിച്ചിരുന്നു. മാധ്യമവാർത്തയുടെ പേരിൽ പൗരനെ തടവിൽ വയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ സയീദിനെ വെറുതെ വിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു.

English summary
Mumbai terror attacks mastermind and JuD chief Hafiz Saeed's release order by a Pakistani judicial body shows how Pakistan is "hoodwinking" the international community on the issue of terrorism, government sources said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X