കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംരക്ഷണം ആവശ്യപ്പെട്ട് ഹാഫിസ് സയീദ് കോടതിയിൽ: യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ഭയം!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനോട് സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്. ഐക്യരാഷ്ട്രസഭയുടെ ഉപരോധ കമ്മറ്റിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് ഹാഫിസ് സയീദ് സുരക്ഷ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടേയും യുഎസിന്റേയും നിർദേശപ്രകാരം പാക് സർക്കാര്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഹാഫിസ് സയീദ് സുരക്ഷ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് ദിവസത്തെ പാക് സന്ദര്‍ശത്തിനെത്തുന്ന സംഘം ജനുവരി 25, 26 തിയ്യതികളിലാണ് രാജ്യത്ത് ഉണ്ടാകുക.

ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!

കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത്കുഞ്ഞിന്റെ ജനനരാശി എല്ലാം പറയും: മകരം രാശിക്കാര്‍ സംഗീതത്തില്‍ കഴിവുള്ളവര്‍, നിങ്ങളിയേണ്ടത്

എന്നാൽ പാകിസ്താനിലെത്തുന്ന യുഎൻ ഉപരോധ സംഘം ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തുന്നത് അനുവദിക്കില്ലെന്ന് പാക് അധികൃതരെ ഉന്നയിച്ച് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന്നു. സയീദിന് പുറമേ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ യുഎൻ പ്രതിനിധികൾക്ക് സംവദിക്കാൻ കഴിയില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

നടപടി ഭയക്കുന്നു

നടപടി ഭയക്കുന്നു

തനിക്കും നിരോധിത സംഘടന ലഷ്കര്‍ ഇ ത്വയ്ബ ഉൾപ്പെടെയുള്ള സംഘടനകൾക്കുമെതിരെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് നടപടി ഉണ്ടാകുമോ എന്നാണ് ഹാഫിസ് സയീദ ഭയക്കുന്നത്. ഹാഫിസ് സയീദ് തന്നെ അറസ്റ്റ് ചെയ്യുന്നതും ജമാഅത്ത് ഉദ് ദവയ്ക്കും ഫലാഹ് ഇ ഇൻസാനിയത്തിനുമെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനായി തന്റെ അഭിഭാഷകൻ വഴി കോടതിയെ സമീപിച്ചിരുന്നു. പാകിസ്താന്‍ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കുന്നതിന് കർ‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടെയാണ് സയീദിന്റെ ഭാഗത്തുനിന്നുള്ള നീക്കം.

പിന്നിൽ ഇന്ത്യന്‍ ലോബി

പിന്നിൽ ഇന്ത്യന്‍ ലോബി

ഇന്ത്യയുടേയും യുഎസിന്റെയും നിര്‍ദേശ പ്രകാരം പിഎംഎൽ- എൻ സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഹാഫിസ് സയീദ് ചൂണ്ടിക്കാണിക്കുന്നു. മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യന്‍ ലോബിയും അമേരിക്കൻ ലോബിയും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഹാഫിസ് സയീദ് ആരോപിക്കുന്നു.

നിയമസാധുതയില്ലെന്ന്

നിയമസാധുതയില്ലെന്ന്


നിയമസാധുതയില്ലാതെയാണ് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ തന്നെ പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നും ഹാഫിസ് സയീദ് ആരോപിക്കുന്നു. പാക് ഭീകരവിരുദ്ധ കോടതിയാണ് വീട്ടു തടങ്കലില്‍ കഴിഞ്ഞ‍ിരുന്ന ഹാഫിസ് സയീദിനെ മോചിപ്പിച്ചത്. ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണത്തെ തുടർന്നായിരുന്നു നീക്കം. പാക് ഭരണഘടനയിലെ ഒമ്പതാമത്തെ വകുപ്പ് അനുസരിച്ച് തനിക്കെതിരെ സര്‍ക്കാർ നടപടികൾ ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ടാണ് സയീദ് കോടതിയെ സമീപിച്ചിട്ടുള്ളത്.

 142 സ്കൂളുകൾ

142 സ്കൂളുകൾ


താന്‍ ജമാഅത്ത് ഉദ് ദവയുടെയും ഫലാഹ് ഇ ഇന്‍‍സാനിയത്തിന്റേയും സ്ഥാപകനാണെന്നും ഹാഫിസ് സയീദ് വീമ്പുപറയുന്നു. 142 സ്കൂളകളും മൂന്ന് സർവ്വകലാശാലകളും ഫലാഫ് ഇ ഇൻസാനിയത്തിന്റെ ഉടമസ്ഥതയിൽ‍ പ്രവർത്തിക്കുന്നുണ്ടെന്നും സയീദ് അവകാശപ്പെടുന്നു. സംഘടനകള്‍ സാമൂഹിക ക്ഷേമപ്രവര്‍ത്തങ്ങളിൽ സജീവമാണെന്നും ഭീകരസംഘടനാ നേതാവ് ചൂണ്ടിക്കാണിക്കുന്നു. അതിന് പുറമേ യുഎൻ സംഘം ജമാഅത്ത് ഉദ് ദവയും ഫലാഹ് ഇൻസാനിയത്തും സന്ദര്‍ശിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു.

 പാക് മാധ്യമങ്ങൾ പറയുന്നത്

പാക് മാധ്യമങ്ങൾ പറയുന്നത്


യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധ നിരീക്ഷണ കമ്മറ്റി അംഗങ്ങളാണ് ജനുവരി 25, 26 തിയ്യതികളില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തുന്നത്. എന്നാല്‍ പാകിസ്താനിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദും യുഎന്‍ പ്രതിനിധി സംഘാംഗങ്ങളും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച അനുവദിക്കില്ലെന്നാണ് പാക് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഭീകരര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎന്‍ സംഘം രാജ്യം സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ പരസ്യമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ഹാഫിസ് സയീദിനും അനുയായി അബ്ദുള്‍ റഹ്മാന്‍ മക്കിയ്ക്കും കര്‍ശന നിർദേശം നല്‍കിയിട്ടുണ്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 സംഘം പാകിസ്താനിലെത്തും

സംഘം പാകിസ്താനിലെത്തും

ലഷ്കര്‍ ഇ ഭീകരന്‍ ഹാഫിസ് സയീദിനും സ്വത്തുക്കള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യയും പാകിസ്താനും സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് യുഎന്‍ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ എന്ന ഭീകരസംഘടനയ്ക്ക് ഐക്യരാഷ്ട്രസഭ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകരരുടെ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്ന ആവശ്യവുമായി ഹാഫിസ് സയീദ് നേരിട്ട് രംഗത്തെത്തിയിരുന്നു.

വിവര ശേഖരണം മാത്രം

വിവര ശേഖരണം മാത്രം

‌ പാകിസ്താന്‍ അടുത്തകാലത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതെന്നാണ് പാക് അധികൃതരില്‍ നിന്നുള്ള വിവരം. പാക് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഹാഫിസ് സയീദിനെ കാണാന്‍ സംഘത്തെ അനുവദിക്കില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ സംഘത്തിന്റെ പാക് സന്ദര്‍ശനം നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെന്നും നയതന്ത്രവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വിലക്കല്ല കൂച്ച് വിലങ്ങ്

വിലക്കല്ല കൂച്ച് വിലങ്ങ്

ജമാഅത്ത് ഉദ് ദവ, അല്‍ ഖ്വയ്ദ, തെഹരീക് ഇ താലിബാന്‍ പാകിസ്താന്‍, ലഷ്കര്‍ ഇ ജാങ് വി, ഫലാഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍, നിരോധിത ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബ, എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറി നേരത്തെ തന്നെ സയീദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഹാഫിസ് സയീദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 10 മില്യണ്‍ പാരിതോഷികമായി നല്‍കുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു.

English summary
Mumbai attack mastermind and JuD chief Hafiz Saeed on Tuesday filed a petition in the Lahore high court seeking protection from arrest ahead of the arrival of the UNSC's sanctions monitoring team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X