ട്രംപിന് നേരെ ഭീഷണിയുമായി സയീദ്; ജെറുസലേം വിഷയത്തിൽ വലിയ വിലകൊടുക്കോണ്ടി വരും!
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിന് വലിയ വിലകൊടുക്കോണ്ടി വരുമെന്ന് ഹാഫിസ് സയീദ് പറഞ്ഞു
ഇസ്ലാമാബാദ്: അമേരിക്കയുടെ ജറുസലേം നിലപാടിനെതിരെ ജമാഅത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്. അമേരിക്കയുടെ നിലപാട് മുസ്ലീം വിരുദ്ധമാണെന്നു സയീദ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിന് വലിയ വിലകൊടുക്കോണ്ടി വരുമെന്ന് ഹഫീസ് സയീദ് പറഞ്ഞു. ട്രംപിന്റെ നിലപാട് അറബ് രാജ്യങ്ങളെ യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നും സയീദ് വ്യകതമാക്കി.

വിഷയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനു നേരെയും രൂക്ഷമായി വിമർശിച്ചു. കമ്മീഷൻ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്നും സയീദ് ആരോപിച്ചു. മനുഷ്യാവകാശ സംഘടനകൾ ഫലസ്തീനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും മുസ്ലീം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും സയീദ് ആരോപിച്ചു.

പാക് സർക്കാർ ഫലസ്തീനികളെ പിന്തുണക്കണം
ജെറുസലേം വിഷയത്തിൽ പാക് സർക്കർ നീതീയുക്തമായ തീരുമാനം എടുക്കണമെന്നും സയീദ് പറഞ്ഞു. ഇസ്രയേൽ ഫലസ്തീനെ ആക്രമിക്കുകയാണ്. പാകിസ്താൻ ബാഹ്യ ശക്തികളുടെ പ്രേരണയ്ക്ക് വിധേയമാകാതെ ഫലസ്തീനൊപ്പം പേരാടണമെന്നും സയീദ് പറഞ്ഞു. ജറസലേം ഇസ്രയേലിന്റെ തലസ്ഥാമനായി പ്രഖ്യപിച്ച ഡൊണാൾഡ് ട്രംപിന്റെ തീരമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

സയീദ് അമേരിക്കയുടെ നോട്ടപ്പുള്ളി
ഹാഫിസ് സയീദ് അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഹാഫിസ് സയീദിനെ പാകിസ്താൻ നവംബറിൽ മോചിപ്പിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. സയീദിനെ വീണ്ടും വീട്ടു തടങ്കലിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക പാകിസ്താനെ സമീപിച്ചിരുന്നു. നേരത്തെ അമേരിക്ക ഹാഫിസ് സയീദിനെ പിടികൂടുന്നവർക്ക് പത്ത് മില്ല്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.

യുഎന്നിൽ തള്ളി
ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള യുഎസിന്റെ പ്രമേയം യുഎൻ തള്ളി. യുഎന്നിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലാണ് യുഎസിന് കനത്ത തിരിച്ചടി നേരിട്ടത്. യുഎസിന്റെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യു.എന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. കൂടാതെ 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അമേരിക്കയുടെ ഭീഷണി
യുഎന്നിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി യുഎസ് അംബാസഡർ നിക്കി ഹാലെ അംഗരാജ്യങ്ങൾ കത്തയച്ചിരുന്നു. അമേരിക്കയെ പിന്തുണക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു കത്ത. എന്നാൽ അംഗരാജ്യങ്ങൾ ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യങ്ങളുടെ പരമാധികരത്തിനു മേലുള്ള കൈ കടത്തലാമെന്നും രാജ്യങ്ങൾ പറഞ്ഞു

ഭീഷണിയുമായി അമേരിക്ക
ജെറുസലേം വിഷയത്തിൽ അംഗരാജ്യങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. തങ്ങളുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ വ്യക്തമാക്കി. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് മറ്റൊരു രാജ്യങ്ങളും പറയേണ്ടെന്നും യുഎസ് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാണെന്നും ഹാലെ പറ‍്ഞു. എന്നാൽ അമേരിക്കയുടെ ഭീഷണിയെ വിമർശിച്ച് അംഗരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications