കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് നേരെ ഭീഷണിയുമായി സയീദ്; ജെറുസലേം വിഷയത്തിൽ വലിയ വിലകൊടുക്കോണ്ടി വരും!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിന് വലിയ വിലകൊടുക്കോണ്ടി വരുമെന്ന് ഹാഫിസ് സയീദ് പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കയുടെ ജറുസലേം നിലപാടിനെതിരെ ജമാഅത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്. അമേരിക്കയുടെ നിലപാട് മുസ്ലീം വിരുദ്ധമാണെന്നു സയീദ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിന് വലിയ വിലകൊടുക്കോണ്ടി വരുമെന്ന് ഹഫീസ് സയീദ് പറഞ്ഞു. ട്രംപിന്റെ നിലപാട് അറബ് രാജ്യങ്ങളെ യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നും സയീദ് വ്യകതമാക്കി.

ആർകെ നഗറിൽ അണ്ണാഡിഎംകെയേയും ഡിഎംകെയേയും തള്ളി ദിനകരൻ; എക്സിറ്റ് പോൾ ഫലം പുറത്ത്ആർകെ നഗറിൽ അണ്ണാഡിഎംകെയേയും ഡിഎംകെയേയും തള്ളി ദിനകരൻ; എക്സിറ്റ് പോൾ ഫലം പുറത്ത്

sayed

വിഷയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനു നേരെയും രൂക്ഷമായി വിമർശിച്ചു. കമ്മീഷൻ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്നും സയീദ് ആരോപിച്ചു. മനുഷ്യാവകാശ സംഘടനകൾ ഫലസ്തീനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും മുസ്ലീം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും സയീദ് ആരോപിച്ചു.

രാജസ്ഥാനിൽ ക്രിസ്തുമസ് ആഘോഷത്തിനു നേരെ ആക്രമണം; അക്രമികൾക്ക് പകരം അറസ്റ്റ് ചെയ്തത് സംഘാടകരെ...രാജസ്ഥാനിൽ ക്രിസ്തുമസ് ആഘോഷത്തിനു നേരെ ആക്രമണം; അക്രമികൾക്ക് പകരം അറസ്റ്റ് ചെയ്തത് സംഘാടകരെ...

 പാക് സർക്കാർ ഫലസ്തീനികളെ പിന്തുണക്കണം

പാക് സർക്കാർ ഫലസ്തീനികളെ പിന്തുണക്കണം

ജെറുസലേം വിഷയത്തിൽ പാക് സർക്കർ നീതീയുക്തമായ തീരുമാനം എടുക്കണമെന്നും സയീദ് പറഞ്ഞു. ഇസ്രയേൽ ഫലസ്തീനെ ആക്രമിക്കുകയാണ്. പാകിസ്താൻ ബാഹ്യ ശക്തികളുടെ പ്രേരണയ്ക്ക് വിധേയമാകാതെ ഫലസ്തീനൊപ്പം പേരാടണമെന്നും സയീദ് പറഞ്ഞു. ജറസലേം ഇസ്രയേലിന്റെ തലസ്ഥാമനായി പ്രഖ്യപിച്ച ഡൊണാൾഡ് ട്രംപിന്റെ തീരമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

സയീദ് അമേരിക്കയുടെ നോട്ടപ്പുള്ളി

സയീദ് അമേരിക്കയുടെ നോട്ടപ്പുള്ളി

ഹാഫിസ് സയീദ് അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഹാഫിസ് സയീദിനെ പാകിസ്താൻ നവംബറിൽ മോചിപ്പിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. സയീദിനെ വീണ്ടും വീട്ടു തടങ്കലിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക പാകിസ്താനെ സമീപിച്ചിരുന്നു. നേരത്തെ അമേരിക്ക ഹാഫിസ്​ സയീദിനെ പിടികൂടുന്നവർക്ക്​​ പത്ത്​ മില്ല്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.

യുഎന്നിൽ തള്ളി

യുഎന്നിൽ തള്ളി

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള യുഎസിന്റെ പ്രമേയം യുഎൻ തള്ളി. യുഎന്നിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലാണ് യുഎസിന് കനത്ത തിരിച്ചടി നേരിട്ടത്. യുഎസിന്റെ തീരുമാനത്തിനെതിരായ പ്രമേയം വന്‍ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസ്സാക്കി. 193 അംഗ യു.എന്‍ പൊതുസഭയില്‍ 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലുമുള്‍പ്പെടെ 9 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തിനെതിരേ വോട്ട് ചെയ്തത്. കൂടാതെ 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അമേരിക്കയുടെ ഭീഷണി

അമേരിക്കയുടെ ഭീഷണി

യുഎന്നിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി യുഎസ് അംബാസഡർ നിക്കി ഹാലെ അംഗരാജ്യങ്ങൾ കത്തയച്ചിരുന്നു. അമേരിക്കയെ പിന്തുണക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു കത്ത. എന്നാൽ അംഗരാജ്യങ്ങൾ ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യങ്ങളുടെ പരമാധികരത്തിനു മേലുള്ള കൈ കടത്തലാമെന്നും രാജ്യങ്ങൾ പറഞ്ഞു

 ഭീഷണിയുമായി അമേരിക്ക

ഭീഷണിയുമായി അമേരിക്ക

ജെറുസലേം വിഷയത്തിൽ അംഗരാജ്യങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. തങ്ങളുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ വ്യക്തമാക്കി. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് മറ്റൊരു രാജ്യങ്ങളും പറയേണ്ടെന്നും യുഎസ് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാണെന്നും ഹാലെ പറ‍്ഞു. എന്നാൽ അമേരിക്കയുടെ ഭീഷണിയെ വിമർശിച്ച് അംഗരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

English summary
Days after his release from house arrest, Hafiz Saeed, a UN-designated terrorist, has been issuing political comments and statements against the United States and Israel on the issues of Jerusalem and the future of the Palestine State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X