കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദിന്‍റെ പേരിൽ ഹാഫിസ് സയീദ് ഭീകരവാദം വളർത്തുന്നു:പാകിസ്താന്‍റെ ഇരട്ടത്താപ്പ് പുറത്ത്!ലക്ഷ്യം!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിനെതിരെ പാകിസ്താൻ. ജിഹാദിന്‍റെ പേരിൽ സയീദ് ഭീകരവാദം വളർത്തുന്നുവെന്നുമാണ് പാകിസ്താന്‍റെ ആരോപണം. മുംബൈ ഭീകരാക്രണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും പാകിസ്താൻ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കെയാണ് പാകിസ്താന്‍റെ ആരോപണം.

ജിഹാദിന്റെ പേരിൽ സയീദ് ഭീകരവാദം വളർത്തുന്നുവെന്ന് പാക് ആഭ്യന്തര മന്ത്രാലയം ജുഡീഷ്യൽ റിവ്യൂ ബോര്‍‍ഡിന് മുമ്പാകെയാണ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ സയീദ് തന്നെ അന്യായമായി പാക് സർക്കാർ തടവിൽ വച്ചിരിക്കുകയാണെന്ന ആരോപണമാണ് ഉന്നയിച്ചത്.

ഭീകരവാദം വളർത്തുന്നു

ഭീകരവാദം വളർത്തുന്നു

കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കിയ സയീദ് തന്നെ അന്യായമായി തടവിലാക്കിയെന്ന വാദം ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇത് നിരസിച്ച പാക് ആഭ്യന്തര മന്ത്രാലയം ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നതിന്‍റെ പേരിലാണ് അഞ്ച് പേരെയും തടവിൽ പാർപ്പിച്ചിട്ടുള്ളതെന്ന് മൂന്നംഗ ബെഞ്ചിന് മുമ്പാകെ പാകിസ്താൻ വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു സയീദിനെ കോടതിയിൽ ഹാജരാക്കിയത്.

റിപ്പോർട്ട് തേടിയത് മൂന്നംഗ ബെഞ്ച്

റിപ്പോർട്ട് തേടിയത് മൂന്നംഗ ബെഞ്ച്

പാക് സുപ്രീം കോടതി ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ, ലാഹോർ ഹൈക്കോടതി ജസ്റ്റിസ് അയഷ മാലിക്, ബലൂചിസ്താന്‍ ഹൈക്കോടതി ജസ്റ്റിസ് ജമാൽ ഖാൻ മണ്ടോഖൈയിൽ എന്നിവരുൾപ്പെട്ട ബോര്‍ഡ‍ാണ് പാക് ആഭ്യന്തര മന്ത്രാലയത്തോട് ഹാഫിസ് സയീദിനെയും കൂട്ടാളികളെയും വീട്ടുതടങ്കലിൽ വെച്ച സംഭവത്തിൽ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

 കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയിലാണ് ഹാഫിസ് സയീദിനെയും നാല് സഹായികളെയും പാക് സുപ്രീം കോടതിയിൽ ഹാജരാക്കിയത്. സയീദിന്റെ അഭിഭാഷകൻ എകെ ഡോഗറും കോടതിയിൽ ഹാജരായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സംഘടനകളുടെ സമ്മർദ്ദം മൂലമാണ് ജമാഅത്തെ ഉദ് ദവ നേതാക്കളെ തടവിലാക്കിയതെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം മൂന്നംഗ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

കോടതി ചോദ്യം ചെയ്തു

കോടതി ചോദ്യം ചെയ്തു

ഹാഫിസ് സയീദിന്റെയും മറ്റ് മൂന്ന് പേരുടെയും വീട്ടു തടങ്കൽ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുന്നതിന് എന്തുകൊണ്ട് അവരെ ഹാജരാക്കിയില്ല എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാർ കസ്റ്റഡി കാലാവധി നീട്ടുന്നതിന് മുമ്പായി അ‍ഞ്ച് പേരെയും ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

ഭീകരവാദവിരുദ്ധ നിയമം

ഭീകരവാദവിരുദ്ധ നിയമം

ഏപ്രിൽ 30നാണ് അഞ്ച് പേരുടേയും ത
ടങ്കല്‍ കാലാവധി പാകിസ്താൻ 90 ദിവസത്തേയ്ക്ക് നീട്ടിയത്. 1997ലെ ഭീകരവാദ വിരുദ്ധ നിയമത്തിലെ 11 ഇഇഇ(1), 11 ഡി എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ഇത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ജനുവരി 30ന് മൂവരെയും വീട്ടുതടങ്കലിലാക്കിയത്. അമേരിക്ക ഭീകരസംഘടനയായി മുദ്ര കുത്തിയ ലഷ്കര്‍ ഇ ത്വയ്ബയുമായി ചേർന്ന് പ്രവര്‍ത്തിയ്ക്കുന്ന ഭീകരസംഘടനയാണ് ജമാഅത്തെ ഉദ് ദവ.

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം ഹാഫിസ് സയീദ്, അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അ്ബദുര്‍ റഹ്മാന്‍ ആബിദ്, ഖാസി കാഷിഫ് നിയാസ് എന്നിവരെയുമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അനുയായികളായ ജനുവരി 27നാണ് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കുന്നത്. ലാഹോറിലെ മസ്ജിദ് ഇ ഖുദ്‌സിയ ചൗബുര്‍ജിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ള സയീദിനെ ജൗഹര്‍ ടൗണിലെ വീട്ടിലാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിയ്ക്കുകയായിരുന്നു.

ഇന്ത്യയും അമേരിക്കയും ഭായി ഭായി

ഇന്ത്യയും അമേരിക്കയും ഭായി ഭായി

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ നരേന്ദ്രമോദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടായിരുന്നു. ഹാഫിസ് സയീദിനും ജമാഅത്ത് ഉദ് ദവയ്ക്കും എതിരെ നടപടി സ്വീകരിയ്ക്കാന്‍ പാകിസ്താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ്ക്ക് വേണ്ടിയാണ് അമേരിക്ക സമ്മർദ്ദം ചെലുത്തിയതെന്നാണ് സയീദിന്‍റെ വാദം. 2017 കശ്മീരിന്‍റേതാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നുവെന്നും സയീദ് ട്വിറ്ററിൽ കുറിയ്ക്കുകയായിരുന്നു.

വാര്‍ത്തകൾ വിശദമായി അറിയാൻ വൺ ഇന്ത്യ സന്ദർശിക്കൂ...

വാര്‍ത്തകൾ വിശദമായി അറിയാൻ വൺ ഇന്ത്യ സന്ദർശിക്കൂ...

ട്രംപിനെ പേടിയ്ക്കണം; പാകിസ്താന്‍ കുലുങ്ങിത്തുടങ്ങി, ഹാഫിസ് സയീദ് വീട്ടുതടങ്കലില്‍

കൂടുതൽ വാർത്തകൾക്ക്കൂടുതൽ വാർത്തകൾക്ക്

കൂടുതൽ വാർത്തകൾക്ക്കൂടുതൽ വാർത്തകൾക്ക്

English summary
Mumbai terror attack mastermind and Jamat-ud Dawah (JuD) chief Hafiz Saeed and four of his aides have been detained for "spreading terrorism in the name of jihad", Pakistan's interior ministry has told a judicial review board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X