കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദ് ഭീകരനല്ല, യുഎസ് പട്ടികയിൽ സയീദിന്റെ പേരില്ല, പാകിസ്താന്റെ വെളിപ്പെടുത്തൽ

75 ഭീകരരുടെ പേരാണ് യുഎസ് പാക് അധികൃതര്‍ക്ക് കൈമാറിയത്. ഈ പട്ടികയില്‍ പാകിസ്താനില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസുത്രകനായ ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദിനെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താൻ. കഴിഞ്ഞ ദിവസം പാക് സന്ദർശനം നടത്തിയ യുഎസ് വിദേശകാര്യമന്ത്രി റെക്സ് ടെല്ലേഴ്സൺ കൈമാറിയ ഭീകരരുടെ പട്ടികയിൽ സയീദിന്റെ പേരില്ലെന്നു പാക് വിദേശകാര്യമന്ത്രി ഖ്വാജ അസിഫ് പറഞ്ഞു.

ബക്കറ്റില്‍ തൊട്ടു, പൂർണ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു...ബക്കറ്റില്‍ തൊട്ടു, പൂർണ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു...

hafiz sayed

75 ഭീകരരുടെ പേരാണ് യുഎസ് പാക് അധികൃതര്‍ക്ക് കൈമാറിയത്. ഈ പട്ടികയില്‍ പാകിസ്താനില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്.

 ഉത്തര കൊറിയയുടെ അണുബോബ് പരീക്ഷണം ഉടൻ, കൗണ്ട് ഡൗൺ ആരംഭിച്ചു, വരാൻ പോകുന്നത് വൻ ദുരന്തം ഉത്തര കൊറിയയുടെ അണുബോബ് പരീക്ഷണം ഉടൻ, കൗണ്ട് ഡൗൺ ആരംഭിച്ചു, വരാൻ പോകുന്നത് വൻ ദുരന്തം

 ഭീകരരെ സംരക്ഷിക്കുന്നില്ല

ഭീകരരെ സംരക്ഷിക്കുന്നില്ല

പാകിസ്താൻ ഭീകരരെ സംരക്ഷിക്കുന്നുവെന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഒരു അഭിപ്രായമുണ്ട്. എന്നാൽ അതിനെതിരെ പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ അഫ്ഗാനിലെ താലിബാൻ ഭീകരർക്ക് താവളം ഒരുക്കുന്നില്ലെന്നു ഖ്വാജ ആസിഫ് പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമങ്ങൾക്ക് പിന്നിൽ സെയ്ദ്

ആക്രമങ്ങൾക്ക് പിന്നിൽ സെയ്ദ്

2008 ലെ മുംബൈ ഭീകരാക്രമണം അടക്കമുള്ള കേസുകളുടെ പിന്നിൽ ഹാഫിസ് സയീദ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ നടക്കുന്ന പല തീവ്രവാദ ആക്രണങ്ങൾക്കു പിന്നിലും സയീദാണ്.

വീട്ടു തടങ്കലിൽ

വീട്ടു തടങ്കലിൽ

അമേരിക്കയുടെ നിർബന്ധത്തെ തുടർന്ന് 2017 മുതൽ സയ്ദ് പാകിസ്താനിൽ വീട്ടു തടങ്കലിലാണ്.

 തീവ്രവാദിയല്ല

തീവ്രവാദിയല്ല

മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ കൈമാറണമെന്ന് ഇന്ത്യ നിരവധി തവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാളെ കൈമാറാൻ കഴിയില്ലെന്നാണ് പാകിസ്താന്റെ നിലപാട്. ഇയാൾ തീവ്രവാദിയല്ലെന്നും മതപണ്ഡിതനാണെന്നുമാണ് സർക്കാരിന്റെ വാദം.

 പാകിസ്താനിൽ നിരോധിച്ചു

പാകിസ്താനിൽ നിരോധിച്ചു

അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് സയ്ദിന്റെ ജമാഅത്ത് ഉദ്ദവയെ പാക് സർക്കാർ നിരോധിച്ചിരുന്നു. തുടർന്ന് സംഘടനയുടെ പേര് മാറ്റി തെഹ്‌രികെ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ എന്നാക്കി മാറ്റിയിരുന്നു. 2002 ൽ പാകിസ്താന്‍ ലഷ്കറെ ത്വയ്യിബയെ നിരോധിച്ചതിനെ തുടർന്നാണ്​ ജമാഅത്ത്​ ഉദ്ദവ രൂപീകരിച്ചത്​.

തിരഞ്ഞെടുപ്പിൽ മത്സരിക്കും

തിരഞ്ഞെടുപ്പിൽ മത്സരിക്കും

സയ്ദിന്റെ ജമാ അത്ത്​ ഉദ്ദവ സംഘടന നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംഘടനയുടെ പേര്​ മാറ്റി തെഹ്‌രികെ ആസാദി ജമ്മു ആന്‍ഡ് കശ്മീർ എന്നാക്കി മാറ്റിയിരുന്നു. എന്നാൽ ഈ വർഷം ആഗസ്റ്റിൽ മില്ലി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്കും സയീദ് രൂപം നല്‍കി. തുടർന്ന് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

English summary
umbai attack mastermind and banned Jamaat-ud-Dawah (JuD) chief Hafiz Saeed's name was not on a list of 75 militants the US had handed over to Pakistan, Foreign Minister Khawaja Asif said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X