കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം; ഹാഫിസിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്

  • By
Google Oneindia Malayalam News

ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സൈദിനും 12 കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്ത് പാക്കിസ്താന്‍. തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കെയാണ് ഹാഫിസിനും കൂട്ടര്‍ക്കുമെതിരെയുള്ള നടപടി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ വഴി സാമ്പത്തിക സഹായം നല്‍കിയതിനാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.

<strong>ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!</strong>ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!

hafissayeed-

ജമാത്ത്-ഉദ്-ദവ തലനും 12 കൂട്ടാളികള്‍ക്കുമെതിരം 23 കേസുകളാണ് ചുമത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുന്നതിനായി അഞ്ച് ട്രെസ്റ്റുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബ് പ്രവിശ്യ കൗണ്ടര്‍ ടെററിസം വകുപ്പിന്‍റേതാണ് നടപടി. നിരോധിത തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള പഞ്ചാബ് സിടിഡിയുടെ നടപടികളുടെ തുടര്‍ച്ചയായാണ് കേസ് ചുമത്തിയിരിക്കുന്നത്.

ലാഹോര്‍, ഗുര്‍ജന്‍വാല, മുല്‍ടാന്‍ എന്നിവിടങ്ങളിലുള്ള അഞ്ച് ട്രെസ്റ്റുകള്‍ വഴിയാണ് ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തിയത്. ചാരിറ്റിയുടെ മറവില്‍ ഈ സ്ഥാപനങ്ങള്‍ തീവ്രവാദത്തിന് ആവിശ്യമായ ഫണ്ടിങ്ങ് നടത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേരത്തേ തന്നെ ജമാ-അത്ത- ഉദ്ദവയേയും ചാരിറ്റി സ്ഥാപനമായ ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷനേയും പാകിസ്താന്‍ നിരോധിച്ചിരുന്നു.

<strong>രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍</strong>രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍

English summary
Hafiz sayeed book for funding terror activities through charity organaisations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X