കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

Google Oneindia Malayalam News

ഇസ്താംബൂള്‍: ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച നിര്‍മിതിയാണ് ഹാഗിയ സോഫിയ. 1500 വര്‍ഷം പഴക്കമുള്ള കെട്ടടം മുസ്ലിം ആരാധനാവയമായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു. ക്രൈസ്തവ ദേവാലയമായിരുന്ന ഈ മന്ദിരം പിന്നീട് കുറേകാലം മുസ്ലിം ആരാധനാലമായിരുന്നു. അനേകം രാജവംശങ്ങളുടെ കാലഘട്ടങ്ങളിലൂടെ പിന്നിട്ട ഈ മന്ദിരം പിന്നീട് മ്യൂസിയമായും പരിഗണിച്ച് പോന്നു.

ഏറ്റവും ഒടുവില്‍ മുസ്ലിം പള്ളിയായി അംഗീകരിച്ച് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ ക്രൈസ്തവ സമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ചു

ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ചു

ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫിയ നിര്‍മിച്ചത്. ഗ്രീസിലെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതിയാണ്. ചരിത്ര പ്രസിദ്ധ നഗരമായ ഇസ്താംബൂളില്‍ യുനസ്‌കോ പട്ടികയില്‍ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫിയ. ലോകവിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയാണിത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴില്‍

കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴില്‍

ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യം കത്തീഡ്രലായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫിയ. 1453ല്‍ കോണ്‍സറ്റാറ്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴിലായതോടെയാണ് കത്തീഡ്രല്‍ പിന്നീട് മുസ്ലിം പള്ളിയായി മാറ്റിയത്. ഓട്ടോമന്‍ (ഉസ്മാനിയ) ഭരണകാലത്തായിരുന്നു ഇത്.

അത്താ തുര്‍ക്കിന്റെ കാലത്ത്

അത്താ തുര്‍ക്കിന്റെ കാലത്ത്

ഹാഗിയ സോഫിയ 1900 കളുടെ ആദ്യത്തില്‍ വരെ മുസ്ലിം പള്ളിയായിരുന്നു. 1934ല്‍ മുസ്തഫ കമാല്‍ തുര്‍ക്കിന്റെ ഭരണകാലത്താണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. അന്നത്തെ മന്ത്രിസഭാ തീരുമാനം തുര്‍ക്കിയിലെ പരമോന്നത ഭരണകോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.

അമേരിക്കയും റഷ്യയും എതിര്‍ത്തു

അമേരിക്കയും റഷ്യയും എതിര്‍ത്തു

തുര്‍ക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവ് ഗ്രീസിന് മാത്രമല്ല, പശ്ചാത്യ രാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടാക്കുന്നതാണ്. അമേരിക്കയും റഷ്യയും വരെ ഇതിനെതിരെ രംഗത്തുവന്നു. റഷ്യ തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ്. ഒരു പക്ഷേ വരുംനാളുകളില്‍ ഏറെ വിവാദങ്ങള്‍ക്ക് ഈ സംഭവം സാക്ഷ്യം വഹിച്ചേക്കാം.

എര്‍ദോഗാനെതിരെ ഗ്രീസ്

എര്‍ദോഗാനെതിരെ ഗ്രീസ്

തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകകയാണ് എര്‍ദോഗാന്‍ ചെയ്യുന്നതെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോണി പ്രതികരിച്ചു. തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

Recommended Video

cmsvideo
Kerala gold scandal: Opposition holds protests | Oneindia Malayalam
യുനസ്‌കോ പ്രതികരണം

യുനസ്‌കോ പ്രതികരണം

ഐക്യരാഷ്ട്രസഭയുമായി ചര്‍ച്ച നടത്താതെ തുര്‍ക്കി ഭരണകൂടം ഏകപക്ഷീയമായി തീരുമാനം എടുത്തത് ഖേദകരമാണെന്ന് യുനസ്‌കോ മേധാവി ഓഡ്രി അസൗലെ പറഞ്ഞു. അമേരിക്കന്‍ മതകാര്യ കമ്മീഷനും തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. ചരിത്രപ്രസിദ്ധമാണ് ഹാഗിയ സോഫിയ.

എവിടെയാണ് ഹാഗിയ സോഫിയ

എവിടെയാണ് ഹാഗിയ സോഫിയ

1935 മുതല്‍ മ്യൂസിയമാക്കിയതോടെ എല്ലാ മതവിശ്വാസികള്‍ക്കും തുറന്നിട്ടിരുന്നു ഹാഗിയ സോഫിയയുടെ കവാടം. ഇസ്താംബൂളിലെ സുല്‍ത്താന്‍ അഹമ്മദ് പള്ളി (ബ്ലൂ മോസ്‌ക്) ന് നേരെ എതിര്‍വശത്താണിത് സ്ഥിതി ചെയ്യുന്നത്. ഓട്ടോമന്‍ ഭരണകാലത്തിന് ശേഷം അധികാരത്തിലെത്തിയ തുര്‍ക്കി ഭരണാധികാരികളാണ് ഇത് മ്യൂസിയമാക്കിയത്.

എന്‍ദോഗാന്റെ നിലപാട്

എന്‍ദോഗാന്റെ നിലപാട്

ദിയാനെറ്റ് എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ മതകാര്യങ്ങള്‍ക്കുള്ള വകുപ്പിനാണ് ഇനി ഹാഗിയ സോഫിയയുടെ ചുമതല. ബൈസന്റൈന്‍ സാമ്രാജാ്യത്തെ ഓട്ടോമന്‍ ഭരണാധികാരികള്‍ പരാജയപ്പെടുത്തിയ കാലത്തെ യുദ്ധങ്ങളും സമരങ്ങളും വളരെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് എര്‍ദോഗാന്‍ സംസാരിക്കാറുള്ളത്.

എല്ലാവര്‍ക്കും പ്രവേശനം നല്‍കും

എല്ലാവര്‍ക്കും പ്രവേശനം നല്‍കും

തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ഗാഹിയ സോഫിയക്ക് 1500 വര്‍ഷം പഴക്കമുണ്ട്. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മന്ദിരം. 16 വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ നടക്കുന്നു. ആദ്യ നമസ്‌കാരം ജൂലൈ 24ന് നടക്കും. മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കും ഇവിടെ പ്രവേശനമുണ്ടാകുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു.

തുര്‍ക്കി പതാക നാട്ടി

തുര്‍ക്കി പതാക നാട്ടി

പെരുന്നാള്‍ പോലുള്ള മുസ്ലിങ്ങളുടെ പ്രധാന ആഘോഷ വേളകളില്‍ ഈ മ്യൂസിയത്തില്‍ നമസ്‌കാരം നടക്കാറുണ്ടായിരുന്നു. എര്‍ദോഗാന്റെ ഉത്തരവ് വന്നതോടെ ഹാഗിയ സോഫിയക്ക് മുമ്പില്‍ വന്‍ ജനക്കൂട്ടമെത്തി തുര്‍ക്കി പതാക നാട്ടി. എല്ലാ ചങ്ങലകളും പൊട്ടിച്ചിരിക്കുന്നുവെന്നും അവര്‍ പ്രഖ്യാപിച്ചു.

സന്തോഷം പ്രകടിപ്പിച്ച് പ്രദേശവാസികള്‍

സന്തോഷം പ്രകടിപ്പിച്ച് പ്രദേശവാസികള്‍

വളരെ കാലമായുള്ള മോഹമാണ് എര്‍ദോഗാന്റെ ഉത്തരവിലൂടെ നടപ്പാക്കപ്പെട്ടിരിക്കുന്നതെന്ന് ഇസ്താംബൂല്‍ സ്വദേശികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാത്തിമ എന്ന യുവതി കരച്ചില്‍ അടക്കാനാകാതെ സന്തോഷം പ്രകടിപ്പിച്ചു. എര്‍ദല്‍ ഗെന്‍ക്ലര്‍ എന്ന യുവാവ് സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

English summary
Hagia Sophia reopened again to Muslims; Turkey Turns into Mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X