കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈത്താം ബിന്‍ താരിഖ് ഒമാന്റെ പുതിയ ഭരണാധികാരി; സുല്‍ത്താന്‍ ഖാബൂസിന്റെ കത്ത് തുറന്നു

Google Oneindia Malayalam News

മസ്‌ക്കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈത്താം ബിന്‍ താരിഖ് അല്‍ സൈദിനെ തിരഞ്ഞെടുത്തു. സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. സുല്‍ത്താന്‍ ഖാബൂസിന്റെ സഹോദരനാണ് ഹൈത്താം. മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. രാജ കുടുംബ കൗണ്‍സില്‍ മുമ്പാകെ ഹൈത്താം സത്യപ്രതിജ്ഞ ചെയ്തു.

Oma

തന്റെ പിന്‍ഗാമി ആരാകണമെന്ന് സുല്‍ത്താന്‍ ഖാബൂസ് നേരത്തെ രഹസ്യ കത്തില്‍ നിര്‍ദേശിച്ചിരുന്നു. കത്ത് രാജകുടുംബ കൗണ്‍സില്‍ തുറന്നുപരിശോധിച്ചു. ഹൈത്താം ബിന്‍ താരിഖിനെയാണ് സുല്‍ത്താന് ഖാബൂസ് ഭരണാധികാരിയായി നിര്‍ദേശിച്ചതെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

1996ല്‍ നിലവില്‍ വന്ന ചട്ട പ്രകാരം, ഭരണാധികാരി കസേര ഒഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണധികാരിയെ തിരഞ്ഞെടുക്കണം. ഒമാന്‍ രാജകുടുംബം യോഗം ചേര്‍ന്നാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കുക. സുല്‍ത്താന്‍ ഖാബൂസിന്റെ കത്ത് രാജകുടുംബം പരിശോധിച്ചു. തുടര്‍ന്നാണ് പുതിയ സുല്‍ത്താനെ പ്രഖ്യാപിച്ചത്.

സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 40 ദിവസം ദേശീയ പതാക താഴ്ത്തി കെട്ടും. മുന്‍ കോളനി ശക്തിയായ ബ്രിട്ടന്റെ പിന്തുണയില്‍ 1970ലാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ ഭരണാധികാരിയായത്. സുല്‍ത്താന്‍ ഖാബൂസ് ഏറെ നാളായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡിസംബര്‍ ആദ്യത്തില്‍ ഒരാഴ്ചയോളം ബെല്‍ജിയത്തില്‍ വൈദ്യപരിശോധന നടത്തിയിരുന്നു അദ്ദേഹം.

English summary
Haitham bin Tariq sworn in as Oman's new sultan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X