കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യു കൊടുങ്കാറ്റ്: ഹെയ്ത്തിയില്‍ 264 മരണം, അടുത്ത ലക്ഷ്യം ഫ്‌ളോറിഡ, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Google Oneindia Malayalam News

വാഷിങ്ടണ്‍: ഹെയ്ത്തിയിലും ബഹാമാസിലും ക്യൂബയിലും നാശം വിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നു. ഫ്‌ളോറിഡയില്‍ വന്‍ ദുരന്തമുണ്ടാക്കാനുള്ള ശക്തി കാറ്റിനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയില്‍ കാറ്റിന് മണിക്കൂറില്‍ 150 മൈല്‍ വരെ വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഫ്‌ളോറിഡയില്‍ വന്‍ സുരക്ഷാമുന്നൊരുക്കങ്ങളാണ് നടക്കുന്നത്. പ്രവിശ്യയില്‍ പ്രസിഡന്റ് ബരാക് ഒബാമ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ഏകദേശം രണ്ടു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

Hurricane_mathew_Haiti

കാറ്റഗറി നാലില്‍ പെട്ട മാത്യു കൊടുങ്കാറ്റില്‍ 268 പേരോളം കൊല്ലപ്പെട്ടതായി ഹെയ്ത്തി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്‌ളോറിഡയെ കൂടാതെ ജോര്‍ജിയ, തെക്കന്‍ കരോലിന പ്രദേശങ്ങളിലും കാറ്റ് ദുരന്തം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഈ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിരിക്കുകയാണ്.

Hurricane_mathew_Haiti

2005നുശേഷം ഇത്രയും ശക്തമായ ഒരു കാറ്റ് ഫ്‌ളോറിഡയില്‍ ആഞ്ഞടിയ്ക്കുന്നത് ആദ്യമായിട്ടാണ്. അന്ന് ഇവാന്‍ കൊടുങ്കാറ്റില്‍ 121 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2005ല്‍ ലൂസിയാനയിലും ദുരന്തം കാറ്റിന്റെ രൂപത്തിലെത്തി. അന്ന് 120 പേരാണ് കൊല്ലപ്പെട്ടത്.

English summary
Hurricane Matthew death toll in Haiti rises to 261, 'several dozen' died in one coastal town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X