കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജിമാരെ വരവേല്‍ക്കാനൊരുങ്ങി സൗദി; ഉന്നതതല സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി

  • By Desk
Google Oneindia Malayalam News

മക്ക: ഈ വര്‍ഷത്തെ ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കായി നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സൗദി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനായി രാജ്യത്തെത്തുന്ന വിശ്വാസികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ്-ഉംറ മന്ത്രിയടക്കമുള്ളവര്‍ ഒരുക്കങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താനെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലെത്തിയ സംഘം ഹാജിമാര്‍ക്കായി ഒരുക്കിയ പ്രത്യേക സജ്ജീകരണങ്ങള്‍ വിശദമായി പരിശോധിച്ചു. ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ഹജജ് ടെര്‍മിനല്‍ സജ്ജമായതായി സംഘം വിലയിരുത്തി. സൗദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍, ഗതാഗത മന്ത്രിയും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ചെയര്‍മാനുമായ നബീല്‍ അല്‍ അമൂദി, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍ തമീമി എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളവും സംഘം സന്ദര്‍ശിച്ചു.

news

വിദേശ ഹാജിമാരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ഒരുക്കിയ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകള്‍, പരിശോധനാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളെ കുറിച്ച് അധികൃതര്‍ സംഘത്തെ ബോധ്യപ്പെടുത്തി. ഹാജിമാരെ സ്വീകരിക്കുന്നതിനും അവരുടെ എമിഗ്രേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിനും ഹൈടെക് സജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് എളുപ്പത്തില്‍ പുറത്തുകടക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള സവിശേഷ ഹൈടെക് സൗകര്യങ്ങളോടുകൂടിയ പാസ്പോര്‍ട്ട് വിഭാഗത്തിലെ സോണ്‍ ഫോര്‍, എമിഗ്രേഷന്‍ നടപടികള്‍ ആവശ്യമില്ലാത്തവര്‍ക്കായുള്ള ലോഞ്ച് നമ്പര്‍ 11, എന്നിവയും സംഘം പരിശോധിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ, സുരക്ഷാ പരിശോധനകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അല്‍ അമൂദി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 14 ന് മദീനയിലാണെത്തുന്നത്. രണ്ടാം ഘട്ടത്തില്‍ ജിദ്ദ വിമാനത്താവളം വഴിയാണ് ഇന്ത്യന്‍ സംഘമെത്തുക.

English summary
Minister of Haj and Umrah Muhammad Saleh Benten, Minister of Transport and Chairman of the board of General Authority of Civil Aviation (GACA) Nabeel Al-Amoudi and GACA President Abdul Hakeem Al-Tamimi inspected the arrangements and facilities made for the Haj and Umrah pilgrims at the Haj terminal of King Abdulaziz International Airport Jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X