കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം lതിങ്കളാഴ്ച മദീനയില്‍ നിന്ന് മക്കയിലേക്ക് തിരിക്കും:

  • By Desk
Google Oneindia Malayalam News

മദീന: ഹജ്ജിനായി മദീനയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യ സംഘം തിങ്കളാഴ്ച മക്കയിലേക്ക് യാത്ര തിരിക്കും. ജൂലൈ 14ന് ഇവിടെയെത്തിയ തീര്‍ത്ഥാടകരാണ് മക്കയിലേക്ക് പുറപ്പെടുക. തുടര്‍ന്ന് ഓരോ ദിവസവും മദീനയിലെത്തിയ തീര്‍ഥാടകര്‍ വന്ന ദിവസത്തിന്റെ ക്രമത്തില്‍ മക്കയിലേക്ക് തിരിക്കും. എട്ടു ദിവസം മദീനയില്‍ തങ്ങിയ ശേഷമാണ് മക്കയിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് യാത്ര തിരിക്കുന്നത്.

മക്കയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മികച്ച ബസ് ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാരെയും വഹിച്ച് ആകെ 234 സര്‍വീസുകളാണ് മദീനയില്‍ നിന്ന് മക്കയിലേക്ക് നടത്തുക. ന്യൂഡല്‍ഹി, ഗയ, ഗോവ, കൊല്‍ക്കത്ത, ലക്‌നോ, മംഗലാപുരം, ശ്രീനഗര്‍, വരാണസി എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ 67,302 യാത്രക്കാരെ കൊണ്ടുപോകുന്നതിന് വേണ്ടിയാണിത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍ നേരെ ജിദ്ദയിലാണ് വിമാനമിറങ്ങുക.

hajj-

410 തീര്‍ഥാടകരുമായി ജൂലൈ 14നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യസംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി തീര്‍ഥാടകരെ യാത്രയാക്കി. ഇത്തവണ 128702 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനായി തിരിക്കുന്നത്. ഇന്ത്യക്കാരുടെ തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സൗദി അറേബ്യ ഹജ്ജ് കോണ്‍സുലേറ്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് നഖ്‌വി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഹജ്ജ് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനമെന്നും ഹജ്ജ് യാത്ര സുതാര്യവും ലളിതവുമാക്കാന്‍ ഇത് സഹായകമായതായും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയേറെ ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് യാത്രതിരിക്കുന്നത്. 1,75,025 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹ്‌റമുകളില്ലാതെ 1308 സ്ത്രീകള്‍ ഹജ്ജിന് പോകുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ തീര്‍ഥാടനത്തിനുണ്ട്.
English summary
First batch of Indian Haj pilgrims who are staying in Medinah will leave for Mecca on Maonday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X