വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന ഹാജിമാര്ക്കെതിരേ നടപടി
Recommended Video

മക്ക: ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണമെന്നും വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ കനത്ത നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നതിന് ഹജ്ജ് തീര്‍ഥാടകരെ നിയമം അനുവദിക്കുന്നില്ല. മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് ഹാജിമാര്‍ സഞ്ചരിക്കുന്നതിനും സൗദിയില്‍ എവിടെയും ജോലി ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ജവാസാത്ത് വക്താവ് ലഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി പറഞ്ഞു.
ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഹാജിമാരെ സഹായിക്കുന്ന ഒരു നടപടികളും സ്വദേശികളുടെയോ വിദേശികളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഇക്കാര്യത്തില്‍ സുരക്ഷാ വകുപ്പുകളുമായി എല്ലാ വിഭാഗമാളുകളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മക്കയിലും ജിദ്ദയിലും മദീനയിലും വിസാ കാലാവധിക്കുള്ളില്‍ മാത്രമാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് അനുമതിയുള്ളത്. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടുന്നതിന് തീര്‍ഥാടകരെ ത്വവാഫ് എസ്റ്റാബ്ലിഷ്മെന്റുകള്‍ പ്രേരിപ്പിക്കണമെന്നും ലെഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി ആവശ്യപ്പെട്ടു.
ഹജ്ജ് തീര്‍ഥാടക വിസയിലെത്തിയവരില്‍ ചിലര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷവും സൗദിയില്‍ തങ്ങുന്നത് എല്ലാ വര്‍ഷവും പതിവാണ്. എന്നാല്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള ക്യാംപയിന് കഴിഞ്ഞ വര്‍ഷം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷാ ഏജന്‍സികള്‍ പിടികൂടി നാട്ടിലേക്കയച്ചത്. ഇത്തവണ ഹജ്ജിനെത്തിയ ഒരാളെ പോലും അനധികൃതമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സൗദി ഭരണകൂടം.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications