കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന ഹാജിമാര്‍ക്കെതിരേ നടപടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ നിന്നാൽ ഉടൻ നടപടി

മക്ക: ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണമെന്നും വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ കനത്ത നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നതിന് ഹജ്ജ് തീര്‍ഥാടകരെ നിയമം അനുവദിക്കുന്നില്ല. മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് ഹാജിമാര്‍ സഞ്ചരിക്കുന്നതിനും സൗദിയില്‍ എവിടെയും ജോലി ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ജവാസാത്ത് വക്താവ് ലഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി പറഞ്ഞു.

ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഹാജിമാരെ സഹായിക്കുന്ന ഒരു നടപടികളും സ്വദേശികളുടെയോ വിദേശികളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഇക്കാര്യത്തില്‍ സുരക്ഷാ വകുപ്പുകളുമായി എല്ലാ വിഭാഗമാളുകളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

cart2


മക്കയിലും ജിദ്ദയിലും മദീനയിലും വിസാ കാലാവധിക്കുള്ളില്‍ മാത്രമാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് അനുമതിയുള്ളത്. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടുന്നതിന് തീര്‍ഥാടകരെ ത്വവാഫ് എസ്റ്റാബ്ലിഷ്മെന്റുകള്‍ പ്രേരിപ്പിക്കണമെന്നും ലെഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി ആവശ്യപ്പെട്ടു.

ഹജ്ജ് തീര്‍ഥാടക വിസയിലെത്തിയവരില്‍ ചിലര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷവും സൗദിയില്‍ തങ്ങുന്നത് എല്ലാ വര്‍ഷവും പതിവാണ്. എന്നാല്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള ക്യാംപയിന്‍ കഴിഞ്ഞ വര്‍ഷം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷാ ഏജന്‍സികള്‍ പിടികൂടി നാട്ടിലേക്കയച്ചത്. ഇത്തവണ ഹജ്ജിനെത്തിയ ഒരാളെ പോലും അനധികൃതമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സൗദി ഭരണകൂടം.

English summary
Saudi passport department warned that all Haj pilgrims who came outside the country should leave before visa expires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X