കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയിലെ കൈവഴികള്‍ പാല്‍ക്കടലാകില്ല; ചരിത്ര ഹജ്ജിന് തുടക്കം... അറഫാ സംഗമം നാളെ

Google Oneindia Malayalam News

മക്ക: ഇത്തവണ ഹജ്ജ് പൂര്‍ണമായും വ്യത്യസ്തമായ രീതിയിലാണ്. സംസം വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടിലുകള്‍ മുതല്‍ ജംറയില്‍ എറിയുന്ന കല്ലുകള്‍ വരെ അണുവിമുക്തമാക്കിയാണ് ഒരുക്കം. തോളോട് തോള്‍ ചേര്‍ന്ന് പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന ഹാജിമാര്‍ ഇത്തവണ ഒന്നര മീറ്റര്‍ അകലത്തിലാണ് വിശുദ്ധ ഹറമില്‍ ഒത്തുചേരുക.

ബുധനാഴ്ച രാത്രി മിനായിലേക്ക് എത്തുന്ന ഹാജിമാര്‍ വ്യാഴാഴ്ച അറഫയില്‍ സംഗമിക്കും. സാധാരണ മിനായിലേക്ക് ഒഴുകുന്ന പാല്‍ക്കടല്‍ പോലെ നീങ്ങിയിരുന്ന ഹാജിമാര്‍ ഇത്തവണയില്ല. എല്ലാത്തിനും കടുത്ത നിയന്ത്രണമാണ്. എന്നാല്‍ പവിത്രത ഒട്ടും കൈവിട്ടുപോകാതെയാണ് ഹജ്ജ് ക്രമീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അസാധാരണായ സാഹചര്യം

അസാധാരണായ സാഹചര്യം

അസാധാരണായ സാഹചര്യമാണ് ലോകത്ത്. അതുകൊണ്ടു തന്നെയാണ് എല്ലാ കാര്യത്തിലും അസാധാരണതത്വം നിലനില്‍ക്കുന്നത്. ചരിത്ര ഹജ്ജ് എന്ന് വിശേഷിപ്പിക്കാനുള്ള കാരണവും അതുകൊണ്ടുതന്നെ. സമീപ കാലത്തൊന്നും ഇതുപോലെ ഒരു ഹജ്ജ് നടന്നിട്ടില്ല.

Recommended Video

cmsvideo
Hajj 2020; Supreme Committee Evaluate the Preparation of hajj | Oneindia Malayalam
ഇത്തവണ 1000ത്തില്‍ താഴെ

ഇത്തവണ 1000ത്തില്‍ താഴെ

ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുചേരുന്ന ലോകത്തെ ഏക മത ആരാധനാ കര്‍മമാണ് ഹജ്ജ്. എന്നാല്‍ ഇത്തവണ 1000ത്തില്‍ താഴെ മാത്രം ഹാജിമാര്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്ന് ആര്‍ക്കും അവസരമില്ല. അവരുടെ ഏതാനും പ്രതിനിധികളെ പങ്കെടുപ്പിക്കും.

കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക

കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക

എല്ലാ വര്‍ഷവും 20 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്ന ഹജ്ജാണ് ഇത്തവണ കടുത്ത നിയന്ത്രണങ്ങളോടെ നടത്തുന്നത്. ഇസ്ലാമിന്റെ അഞ്ച് നിര്‍ബന്ധ കാര്യങ്ങളില്‍ ഒന്നാണ് സാമ്പത്തിക-ആരോഗ്യ പരമായി കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക എന്നത്.

പാല്‍ക്കടലായി മിനായിലേക്ക്

പാല്‍ക്കടലായി മിനായിലേക്ക്

ദുല്‍ഹജ്ജ് ഏഴിന് രാത്രി മുതല്‍ മക്കയിലെ ഓരോ കൈവഴിയും പാല്‍ക്കടലായി മിനായിലേക്ക് എത്തുന്നതായിരുന്നു പതിവ് കാഴ്ചകള്‍. ഇത്തവണ എല്ലായിടതും വിജനമാണ്. ഒരു ലക്ഷം തമ്പുകളാണ് മിനാ താഴ്‌വരയിലുള്ളത്. തിരഞ്ഞെടുത്ത 160 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച അറഫയിലേക്ക്

വ്യാഴാഴ്ച അറഫയിലേക്ക്

ബുധനാഴ്ച രാത്രി മിനായിലെത്തുന്ന ഹാജിമാര്‍ പ്രത്യേകം ഒരുക്കിയ കെട്ടിടങ്ങളില്‍ താമസിക്കും. ശേഷം വ്യാഴാഴ്ച രാവിലെ മുതല്‍ അറഫയിലേക്ക് നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ബസുകളിലായിരിക്കും യാത്രകള്‍. ഹാജിമാരുടെ ആരോഗ്യ പരിശോധനയ്ക്ക് മതിയായ ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.

വരുമാനം കുത്തനെ ഇടിഞ്ഞു

വരുമാനം കുത്തനെ ഇടിഞ്ഞു

സൗദിയുടെ ജിഡിപിയുടെ 2.7 ശതമാനം വരുമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്നാണ്. ഹജ്ജും ഉംറയുമെല്ലാം ഈ ഗണത്തിലാണ് വരിക. ഇത്തവണ കടുത്ത നിയന്ത്രണം കാരണം സര്‍ക്കാരിനുള്ള വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വിദേശ പ്രതിനിധികളുടെ ചെലവ് സൗദി ഭരണകൂടമാണ് വഹിക്കുന്നത്.

പകുതി തീര്‍ഥാടകരമായി ബസ്സുകള്‍

പകുതി തീര്‍ഥാടകരമായി ബസ്സുകള്‍

ഹാജിമാര്‍ക്ക് പ്രത്യേക പരിശോധനയും ക്വാറന്റൈന്‍ കാലാവധിയും പൂര്‍ത്തിയാക്കിയ ശേഷമാണ് കര്‍മങ്ങള്‍ തുടങ്ങുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ആവശ്യപ്പെട്ടാല്‍ താമസസ്ഥലത്തേക്ക് ഭക്ഷണമെത്തിക്കുന്ന സൗകര്യം ക്രമീകരിച്ചിരുന്നു. ഹജ്ജിന് ഇന്ന് പുറപ്പെടുന്ന ബസിലെ സീറ്റുകള്‍ പകുതി ഒഴിച്ചിട്ടായിരുന്നു യാത്ര.

ശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുംശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയും

English summary
Hajj 2020: Pilgrims starts rituals unlike any before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X