
ഹജ്ജിനെത്തി ഭിക്ഷാടനം നടത്തിയ ആള് സൗദി അറേബ്യയില്‍ അറസ്റ്റില്‍
സൗദി: ഭിക്ഷാടനം നടത്തിയതിന് ബംഗ്ലാദേശി പൗരനെ സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ജൂണ്‍ 22 നാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. എം.ഡി മോട്ടിയാര്‍ റഹ്മാന് എന്ന ആളാണ് അറസ്റ്റിലായത്.സൗദി അറേബ്യയിലെ മുസ്ലീങ്ങളുടെ രണ്ട് പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മദീനയില്‍ വെച്ച് തന്റെ ബാഗ് മോഷ്ടിക്കപ്പെട്ടുവെന്ന വ്യാജേന ഇയാള്‍ ഭിക്ഷാടനം നടത്തി ബംഗ്ലാദേശിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും മന്ത്രാലയം പറഞ്ഞു.
ഹജ്ജിനായി സൗദിയിലേക്കുള്ള യാത്ര ക്രമീകരിക്കുന്ന ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ബംഗ്ലാദേശ് മതകാര്യ മന്ത്രാലയം അറിയിച്ചു.മെഹര്‍പൂരിലെ ഗാംഗ്നി ഉപസില സ്വദേശിയാണ് എംഡി മോട്ടിയാര്‍ റഹ്മാന്. ബംഗ്ലാദേശ് ഹജ്ജ് മിഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാളെ ബോണ്ടില്‍ മോചിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു.
മോട്ടിയാറിന്റെ യാത്ര ഏജന്‍സിയായ ധന്ഷിരി എയര്‍ ട്രാവല്‍സ് ലിമിറ്റഡിന് ജൂണ്‍ 25 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി അതിന്റെ ഡെപ്യൂട്ടി സെക്രട്ടറി അബുല്‍ കാഷെം മുഹമ്മദ് ഷഹീന് പറഞ്ഞു.
നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?
സംഭവം ഹജ്ജ് മാനേജ്മെന്റ് ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനവുമാണ്. മോട്ടിയാറിന് ഒരു 'ലോക്കല്‍ ഗൈഡ്' ഇല്ലെന്നും താമസിക്കാന്‍ സ്ഥലമില്ലെന്നും നോട്ടീസില്‍ പറയുന്നു. മൂന്ന് ദിവസത്തിനകം ഹജ്ജ്, ഉംറ മാനേജ്മെന്റ് നിയമപ്രകാരം ഇവര്‍ക്കെതിരെ ഭരണപരമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.