കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ത്ഥാടനം 'മെര്‍സ്' പരത്തുമോ

  • By Soorya Chandran
Google Oneindia Malayalam News

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനം മെര്‍സ് വൈറസ് ആഗോളതലത്തില്‍ പടരാന്‍ കാരണമായേക്കും. മിഡില്‍ ഇസ്റ്റ് റെസ്പിരേറ്ററി സിംഡ്രോം എന്ന രോഗത്തിന് കാരണമാക്കുന്നതാണ് ഈ വൈറസ്. വൈറല്‍ ബാധയെ തുടര്‍ന്ന് സൗദിയില്‍ നിരവധി പേര്‍ ഇതിനകം തന്നെ മരിച്ചിട്ടുണ്ട്.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേര്‍ മെക്കയില്‍ എത്തും. തീര്‍ത്ഥാടകരില്‍ നിന്ന് വൈറസ് ലോകം മുഴുന്‍ പടര്‍ന്നേക്കും എന്നാണ് ഭീതി.

Hajj

ഒട്ടകങ്ങള്‍ക്കും മെര്‍സ് വൈറസ് ബാധ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഹജ്ജിന്റെ ഭാഗമായി ഒട്ടകങ്ങളെ പൊതു സ്ഥലങ്ങളില്‍ വച്ച് ബലി നല്‍കുന്നത് പതിവാണ്. രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിക്കപ്പെട്ടിട്ടുളള ഒട്ടകങ്ങളാണ് ഇത്തരത്തില്‍ അറക്കപ്പെടുന്നതെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. കൂടി നില്‍ക്കുന്നവകിലെല്ലാം തന്നെ അണുബാധതക്ക് സാധ്യതയുണ്ടാകും.

ഒട്ടക ബലിയെയാണ് അധികൃതരും മെര്‍സ് വൈറസിന്റെ കാര്യത്തില്‍ ഭീതിയോടെ കാണുന്നത്. പല രാജ്യങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരിലേക്ക് രോഗം പടരാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് ഒട്ടകങ്ങളെ ബലി നല്‍കുന്ന സ്ഥലം.

2012 ല്‍ ആണ് മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിംഡ്രോം എന്ന രോഗത്തെ കണ്ടെത്തുന്നത്. സൗദിയിലും മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളിലും മാത്രമാണ് രോഗം കണ്ടെത്തിയിട്ടുള്ളൂ. അറുപത് ശതമാനം കേസുകളിലും രോഗം മരണകാരമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

മെര്‍സ് വൈറസ് പ്രശ്‌നമുള്ളതിനാല്‍ കനത്ത ആരോഗ്യ പരിശോധനകളും സുരക്ഷ പരിശോധനകളും ആണ് സൗദിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English summary
As millions make their way to Mecca for the annual hajj, there are fears that a deadly virus could break out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X