ഹജ്ജിന്‍റെ പുണ്യം നേടാന്‍ അറഫയില്‍ എത്തണം, ആയിരങ്ങള്‍ അറഫ സംഗമത്തിനെത്തി
മക്ക: ഹജ്ജ് കര്‍മ്മത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം ഇന്ന് (23-9-2015). വെളുത്ത വസ്ത്രം ധരിച്ച് 20 ലക്ഷത്തോളം ഹാജിമാരാണ് അറഫയില്‍ ഒന്നിച്ച് കൂടുന്നത്. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫാ സംഗമം. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ തന്നെ അറഫയെ ലക്ഷ്യമാക്കി തീര്‍ത്ഥാടക പ്രവാഹം ആരംഭിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ സംഗമങ്ങളില്‍ ഒന്നാണ് അറഫ സംഗമം.
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് അറഫാ സംഗമം. അറഫയില്‍ നില്‍ക്കാത്തവര്‍ക്ക് ഹജ്ജിന്റെ പുണ്യം ലഭിയ്ക്കില്ലെന്നാണ് വിശ്വാസം. തല്‍ബിയ്യത്ത് മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് ഹാജിമാര്‍ അറഫയിലെത്തുക. മിന താഴ് വരയില്‍ ഒരുമിച്ച് കൂടിയ ഹാജിമാര്‍ ഈശാ നമസ്‌ക്കാരത്തിന് ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

അര്‍ദ്ധരാത്രിയോടെ അറഫയിലേയ്ക്കുള്ള വഴികളെല്ലാം ഹജിമാരെ വഹിച്ചുള്ള വഹനങ്ങളെക്കൊണ്ട് നിറഞ്ഞു. ഉച്ചവരെ തീര്‍ത്ഥാടക പ്രവാഹം തുടരും, പ്രവാചകന്റെ അറഫ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദി ഗ്രാന്‍ജ് മുഫ്തി മസ്ജിദുന്നമിറയില്‍ ഖുതുബ നടത്തും.

തുടര്‍ന്ന് ളുഹ് ര്‍, അസര്‍ നമസ്‌ക്കാരങ്ങള്‍ ഒരുമിച്ച് ചുരുക്കി നമസ്‌ക്കരിയ്ക്കും. സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ ഒന്നിച്ച് കൂടും. ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ അറഫയിലേയ്ക്ക് പുറപ്പെട്ടിരുന്നു.












Click it and Unblock the Notifications