കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കം അശ്ലീല കമന്റില്‍, പിന്നെ ശാരീരിക ഉപദ്രവം; മീ ടു കാംപെയ്‌നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

  • By Gowthamy
Google Oneindia Malayalam News

ലണ്ടന്‍: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിനെതിരായ ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മീ ടു ഹാഷ് തരംഗമായത്. പല സ്ത്രീകളും തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മി ടു ഹാഷ് ടാഗിന്റെ ഭാഗമായി ബിബിസി നടത്തിയ സര്‍വെയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ലപാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ല

ബ്രിട്ടനിലെ 50 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ലൈംഗിക പീഡനത്തിന് ഇരയായകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മീ ടു ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ബിബിസി റേഡിയോയാണ് സര്‍വെ നടത്തിയത്. അഞ്ചിലൊന്ന് ശതമാനം പുരുഷന്മാരും തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു.

അമ്പത് ശതമാനം സ്ത്രീകള്‍

അമ്പത് ശതമാനം സ്ത്രീകള്‍

ബ്രിട്ടനില്‍ അമ്പത് ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിബിസി റേഡിയോ നടത്തിയസര്‍വെയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മീ ടു കാംപെയ്‌നിന്റെ ഭാഗമായിട്ടാണ് സര്‍വെ നടത്തിയത്.

സ്ത്രീകള്‍ മാത്രമല്ല , പുരുഷന്മാരും

സ്ത്രീകള്‍ മാത്രമല്ല , പുരുഷന്മാരും

തൊഴിലിടങ്ങളില്‍ ചൂഷണത്തിനിരയാവുന്നവരില്‍ സത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഉണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. 2000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

തുടക്കം അശ്ലീല കമന്റില്‍

തുടക്കം അശ്ലീല കമന്റില്‍

അശ്ലീല കമന്റുകളില്‍ തുടങ്ങി ശാരീരിക ഉപദ്രവങ്ങള്‍ വരെ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നതായി സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. പത്തു പേരില്‍ ഒരാള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ജോലി ഉപേക്ഷിക്കേണ്ടി വന്നു

ജോലി ഉപേക്ഷിക്കേണ്ടി വന്നു

ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ വകുപ്പ് മേധാവികളില്‍ നിന്നോ ആണ് ലൈംഗികാതിക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്. ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കേണ്ടി വന്നതായി സര്‍വെയില്‍ പങ്കെടുത്ത പത്തിലൊരു ശതമാനം സ്ത്രീകളും അറിയിച്ചു.

വനിത ബോസില്‍ നിന്ന്

വനിത ബോസില്‍ നിന്ന്

വനിത ബോസില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടതിനെ കുറിച്ച് പുരുഷന്മാരും വ്യക്തമാക്കിയിട്ടുണ്ട്. വനിത ബോസില്‍ നിന്ന് നേരിടേണ്ടി വന്ന അശ്ലീല കമന്റുകളെ കുറിച്ച് പേര് വെളിപ്പെടുത്താത്ത പുരുഷന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

നെഞ്ചിലെ രോമം

നെഞ്ചിലെ രോമം

തന്റെ വനിത ബോസ് പലപ്പോഴും തന്റെ ശരീര പ്രകൃതത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും അശ്ലീല കമന്റുകള്‍ പറഞ്ഞിരുന്നതായി ഇയാള്‍ പറയുന്നു. കൂടാതെ തന്റെ നെഞ്ചിലെ രോമത്തെ കുറിച്ചു പോലും വനിത ബോസ് കമന്റ് പറഞ്ഞിരുന്നതായി അയാള്‍ പറയുന്നുണ്ട്്. മറ്റ് വനിത ജീവനക്കാര്‍ക്ക് മുന്നില്‍ വച്ചാണ് ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം പറയുന്നു.

പുറത്തറിയുന്നില്ല

പുറത്തറിയുന്നില്ല

തൊഴിലിടത്തെ ഇത്തരം ചൂഷണങ്ങള്‍ പലപ്പോഴും പുറത്തറിയുന്നില്ലെന്നും സര്‍വെയില്‍ നിന്ന് വ്യക്തമാകുന്നു. 63 ശതമാനം സ്ത്രീകളും നാണക്കേട് ഭയന്ന് ഇത്തരം ചൂഷണങ്ങള്‍ പുറത്തു പറയുന്നില്ല. പുരുഷന്മാരില്‍ 79 ശതമാനവും ഇത്തരം ചൂഷണങ്ങള്‍ പുറത്തു പറയുന്നില്ല.

English summary
Half of women sexually harassed at work, says BBC survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X