പാലസ്തീന് അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
പാലസ്തീന് അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
ലണ്ടന്‍: പാലസ്തീന് അനുരഞ്ജന കരാറിന്റെ ഭാഗമായി ഇസ്രായേലിനെതിരായ റോക്കറ്റ് ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഹമാസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള അശ്റാഖ് അല്‍ ഔസത്ത് പത്രമാണ് ഫലസ്തീന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കരാറിനെതിരായ ഏകപക്ഷീയമായ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ കഴിഞ്ഞയാഴ്ച കെയ്റോയില്‍ നടന്ന ചര്‍ച്ചയില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.. പെണ്ണുങ്ങൾ തുറന്നടിക്കുന്നു.. റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ഷാഹിന
പാലസ്തീന് അതോറിറ്റിയുടെയോ ഹമാസിന്റെയോ ഭാഗത്തു നിന്ന് ഇസ്രായേലിനെതിരായ നടപടികളൊന്നും പാടില്ലെന്നാണ് തീരുമാനം. ഇതുപ്രകാരം ഗസയില്‍ നിന്നോ വെസ്റ്റ്ബാങ്കില്‍ നിന്നോ ഇസ്രായേലുമായി ഏറ്റമുട്ടലുണ്ടാക്കുന്ന ഒരു നടപടിയും ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അനുരഞ്ജന ശ്രമങ്ങളെ തകര്‍ക്കുന്ന ഒരു നീക്കവും ഉണ്ടാവാതിരിക്കാന്‍ ഇരുവിഭാഗവും ജാഗ്രത പുലര്‍ത്തിവരികയാണ്. കരാര്‍ പ്രകാരം ഫലസ്തീന് അതോറിറ്റിയുടെ ഇടപെടലില്ലാതെ വെസ്റ്റ്ബാങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഹമാസിന് കരാര്‍ പ്രകാരം സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ഗസയ്ക്കു പുറത്ത് ഹമാസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഫത്ഹ് വിഭാഗം നേതൃത്വം നല്കുന്ന പാലസ്തീന് അതോറിറ്റി അനുവദിക്കാറില്ല. ഇരുവിഭാഗവും എതിര് പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന രീതിക്കും ഇതോടെ അറുതിയാവും.

ഗാസയുടെ നിയന്ത്രണം ഫലസ്തീന് അതോറിറ്റിക്ക് കൈമാറുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഗസയ്ക്കും ഇസ്രായേലിനുമിടയിലെ അതിര്‍ത്തികളുടെ നിയന്ത്രണം അടുത്ത മാസം മുതല്‍ പാലസ്തീന് അതോറിറ്റി ഏറ്റെടുക്കും. ഈജിപ്തുമായുള്ള റഫാ അതിര്‍ത്തിയുടെ നിയന്ത്രണം മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസിഡന്‍ഷ്യല്‍ ഗാര്ഡിനായിരിക്കും നല്‍കുക. ഇതുവഴിയുള്ള ആയുധക്കടത്ത് തടയുന്നതിന് യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷകരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും. ഹമാസും പാലസ്തീന് അതോറിറ്റിയും സംയുക്തമായാണ് പോലിസ്, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ നിയന്ത്രിക്കുക. ഹമാസിന്റെ കൈവശമുള്ള ആയുധങ്ങള്‍ പാലസ്തീന് അതോറിറ്റിക്ക് കൈമാറുന്ന കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലസ്തീന് ഐക്യസര്‍ക്കാര്‍ രൂപീകരണമുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ കാര്യങ്ങള്‍ നവംബര്‍ 21ന് കെയ്റോയില്‍ നടക്കുന്ന അടുത്തഘട്ട യോഗത്തില്‍ ചര്‍ച്ച ചെയ്യും.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications