കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന്റെ ഗാസ ഉപരോധം അവസാനിക്കാന്‍ ഇനി നാളുകള്‍ മാത്രമെന്ന് ഹമാസ്: പെരുന്നാള്‍ പ്രഭാഷണത്തില്‍!

Google Oneindia Malayalam News

ഗാസ: വര്‍ഷങ്ങളായി ഗസാ നിവാസികളെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഗാസ ഉപരോധം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെന്ന് ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യ. ഗാസയില്‍ നടന്ന ബലിപെരുന്നാള്‍ പ്രഭാഷണത്തിലാണ് ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയത്. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ത്, യു.എന്‍ പ്രതിനിധികളുടെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഉപരോധം അവസാനിക്കാനുള്ള സാധ്യതയിലേക്ക് ഹമാസ് നേതാവ് വിരല്‍ ചൂണ്ടിയത്.

പലസ്തീനികളില്‍ നടന്നിവരുന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ഫലമായി ഗാസയ്‌ക്കെതിരായ അന്യായമായ ഉപരോധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം തലവന്‍ കൂടിയായ ഹനിയ്യ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇസ്രായേല്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് പലസ്തീനികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിവരികയാണ്. ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കണമെന്നും 1948ല്‍ ഇസ്രായേല്‍ രൂപീകരണ വേളയില്‍ പുറത്താക്കപ്പെട്ട പലസ്തീനികള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്താനുള്ള അവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലും മറ്റുമായി ഇതിനകം 170 പലസ്തീനികള്‍ കൊല്ലപ്പെടുകയും 18000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനടയില്‍ പലസ്തീന്‍കാരന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെടുകയുണ്ടായി.

hamas-eid-

അതേസമയം, ഇതുമായി ബന്ധപ്പെട്ട ഏതു തീരുമാനവും ദേശീയ സമവായത്തിലൂടെയും കരാര്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അറബ് സുരക്ഷാ സംവിധാനത്തോടെയും മാത്രമേ നടപ്പിലാവൂ എന്നും ഹനിയ്യ അറിയിച്ചു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കരാറില്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയെ കൂടി ഉള്‍പ്പെടുത്തണമെന്ന പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആവശ്യത്തോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇസ്രായേല്‍ ഉപരോധം പൂര്‍ണമായും പിന്‍വലിക്കാനുള്ള സാധ്യതയില്ലെന്നും ഭാഗികമായി മാത്രമേ ഒഴിവാക്കുകയുള്ളൂ എന്നും നിരീക്ഷികര്‍ വിലയിരുത്തി.
English summary
Hamas leader Ismail Haniya said an end to Israel's decade-long blockade of Gaza was.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X