'ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനേയും കൊലപ്പെടുത്തി'; അവസാന തലവനേയും വകവരുത്തിയെന്ന് നെതന്യാഹു
ഗാസയലെ ഹമാസ് തലവൻ മൊഹമ്മദ് സിനാറിനെ വധിച്ചതായി ഇസ്രായേൽ. മെയ് 14 ന് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് മൊഹമ്മദ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സിനാർ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ ഇസ്രായേലോ ഹമാസോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതാദ്യമായാണ് ഇപ്പോൾ ഇസ്രായേൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുന്നത്.
'നമ്മൾ മുഹമ്മദ് സിൻവാറിനെ ഇല്ലാതാക്കി. ആദ്യം ഇസ്മൈൽ ഹനിയ്യ, മൊഹമ്മദ് ഡെയ്ഫ്, യഹിയ സിൻവാർ, ഇപ്പോൾ മുഹമ്മദ് സിൻവാറിനേയും. കഴിഞ്ഞ രണ്ട് ദിവസമായി ഹമാസിന്റെ പൂർണ്ണമായ പരാജയത്തിലേക്കുള്ള നിർണായകമായ പോരാട്ടത്തിലായിരുന്നു നമ്മൾ, പാർലമെന്റിൽ നെതന്യാഹു പറഞ്ഞു.

ഹമാസ് സംഘം കമാൻഡ് സെന്ററായി ഉപയോഗിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിലാണ് മെയ് 14 ന് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയത്. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് കീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ആക്രമണത്തിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു. ആശുപത്രിക്കടിയിൽ നിന്ന് ഹമാസ് കേന്ദ്രത്തിലേക്ക് പോകുന്ന ഒരു തുരങ്കം വീഡിയോ ദൃശ്യങ്ങളിൽ കാണാം.
2023 ഒക്ടോബറിൽ ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ ഹമാസ് മേധാവി യഹ്‌യ സിൻവാറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് സിൻവാർ. ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയായിരുന്നു യഹിയ സിൻവാർ. 1200 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഗാസയൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഹമാസ് തലവനായിരുന്ന ഇസ്മൈൽ ഹാനിയേൽ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു യഹിയ ഹമാസിന്റെ തലപ്പത്ത് എത്തുന്നത്.
അതേസമയം സിനാറിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള മൊഹമ്മദ് ഷബാനാഹ് എന്ന നേതാവും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇസ്രായേൽ ഡ്രോൺ ആക്രമണ സമയത്ത് സിനാറിനൊപ്പം ഷബാനാഹും ഉണ്ടായെന്നാണ് ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സിനാറോ ഷബാനാഹോ കൊല്ലപ്പെട്ടെന്ന് ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 54,000 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.












Click it and Unblock the Notifications