കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസിന് കമ്പം ചാവേറുകളോട്; ഖറദാവിയുടെ ഫത് വ തള്ളിക്കളഞ്ഞ് നേതാക്കള്‍

ഇസ്രായേലികളെ കൊന്നൊടുക്കന്നതിനെതിരെ ഖറദാവി പുറപ്പെടുവിച്ച ഫത് വയ്‌ക്കെതിരെയാണ് ഹമാസ് രംഗത്തെത്തിയിട്ടുള്ളത്

Google Oneindia Malayalam News

ജെറുസലേം: ചാവേര്‍ ആക്രമണത്തെ എതിര്‍ക്കുന്ന ഖറദാവിയുടെ ഫത് വ അംഗീകരിക്കില്ലെന്ന് ഹമാസ് നേതാക്കള്‍. ഇസ്രായേല്‍ പൗരന്മാരെ ലക്ഷ്യം വച്ച് ജെറുസലേം, ടെല്‍ അവീവ്, നഹാരിയ, നെതന്യ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കന്നതിനെതിരെ ഖറദാവി പുറപ്പെടുവിച്ച ഫത് വയ്‌ക്കെതിരെയാണ് ഹമാസ് രംഗത്തെത്തിയിട്ടുള്ളത്.

ഹമാസ് പ്രതിരോധത്തില്‍

ഹമാസ് പ്രതിരോധത്തില്‍

ഇസ്രായേലില്‍ നിന്ന് രക്ഷ നേടാന്‍ ഹമാസ് എല്ലാത്തരത്തിലുമുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളേയും ആശ്രയിക്കും. ഹമാസിന്റെ പക്കലുള്ള ആയുധങ്ങള്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയതോടെ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി എല്ലാത്തരത്തിലുമുള്ള പ്രതിരോധം തീര്‍ക്കേണ്ടത് ഹമാസില്‍ അധിഷ്ഠിതമാണെന്ന് ഹമാസ് വക്താവ് വ്യക്തമാക്കുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം

രാഷ്ട്രീയ സമ്മര്‍ദ്ദം

ഖറദാവി പാലസ്തീനിലെ അവസ്ഥകളെക്കുറിച്ചും ഇസ്രായേല്‍ അധീശത്വത്തെക്കുറിച്ചും പരിചിതനല്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമായിരിക്കാം മുസ്ലിം പണ്ഡിതരില്‍ ഉന്നതനായ ഖറദാവി ഇത്തരത്തില്‍ ഫത് വ ഇറക്കിയതെന്നാണ് ഗാസയിലെ മതകാര്യ മന്ത്രാലയത്തിലെ ഗൈഡന്‍സ് മാനേജരും പ്രഭാഷകനുമായ ഷെയ്ഖ് യൂസഫ് ഫര്‍ഹാത്ത് അഭിപ്രായപ്പെടുന്നത്.

ഖറദാവിയും ബ്രദര്‍ഹുഡും

ഖറദാവിയും ബ്രദര്‍ഹുഡും

മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത അധികാരിയായ ഖറദാവിയ്ക്ക് ഹമാസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. 2013ല്‍ ഗാസ സന്ദര്‍ശിച്ച ഖറദാവിയെ സ്വാഗതം ചെയ്തത് ഹമാസ് നേതാക്കളാണ്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായ ഇസ്മായില്‍ ഹനിയ സന്ദര്‍ശനത്തിനിടെ ഖറദാവിയുടെ കയ്യില്‍ ചുംബിച്ചിരുന്നു. ഇത് ഇരുകൂട്ടരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു.

ചാവേര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ല

ചാവേര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ല

ഇസ്രായേലിനെതിരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഹമാസ് അവസാനിപ്പിക്കില്ലെന്ന് ഹമാസ് വക്താവ് ഹുസാം ബര്‍ദ്ദാന്‍ വ്യക്തമാക്കി. തങ്ങളുടെ തീരുമാനങ്ങള്‍ ഖദറാവിയുടെ ഫത് വയെ അടിസ്ഥാനമാക്കിയല്ലെന്നും വക്താവ് വ്യക്തമാക്കുന്നു.

ഇസ്രായേലിനുള്ള മറുപടി

ഇസ്രായേലിനുള്ള മറുപടി

പാലസ്തീനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധീശത്വത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയും നടത്തുന്ന തിരിച്ചടിയാണ് ചാവേര്‍ ആക്രമണങ്ങളെന്നും ഹമാസ് വ്ക്താവ് വ്യക്തമാക്കുന്നു. ശരിയത്ത് തത്വങ്ങള്‍ പ്രകാരമാണ് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍കള്‍ക്കും വധങ്ങള്‍ക്കും മറുപടി നല്‍കുന്നത്.

 ഫത് വയ്ക്ക് പിന്നില്‍

ഫത് വയ്ക്ക് പിന്നില്‍

ഇസ്രായേലി സൈന്യത്തിനെതിരെ പോരാടാനുള്ള ആയുധങ്ങളുടെ അഭാവമാണ് ഹമാസിനെ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് പ്രേരിപ്പിച്ചിട്ടുള്ളത്.

തുര്‍ക്കിയുടെ പങ്കെന്ത്

തുര്‍ക്കിയുടെ പങ്കെന്ത്

പാലസ്തീന്റെ ചാവേര്‍ ആക്രമണങ്ങള്‍ നിരോധിക്കണമെന്നുള്ള ഖറദാവിയുടെ ഫത് വയ്ക്ക് പിന്നില്‍ തുര്‍ക്കിയാണെന്ന് അവകാശപ്പെട്ട് ഇസ്രായേലി മിലിറ്ററി റേഡിയോ നവംബര്‍ 25ന് രംഗത്തെത്തിയിരുന്നു.

ആക്രമണങ്ങള്‍ക്ക് അന്ത്യം

ആക്രമണങ്ങള്‍ക്ക് അന്ത്യം

ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഹമാസ് നിര്‍ത്തിവച്ചതിന് ശേഷമാണ് ഖറദാവിയുടെ പുതിയ ഫത് വ പുറത്തുവരുന്നത്. എന്നാല്‍ മതപരമായ കാരണങ്ങള്‍ കൊണ്ടാണോ എന്നത് വ്യക്തമല്ല.

English summary
HAMAS spoke person says “Hamas adopts all forms of resistance, and the Israeli army’s possession of a large arsenal made Hamas devise new ways to protect our people, deter the occupation and complete the journey of liberating the land and the people. Hamas reserves the right to use all methods of resistance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X