കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന്റെ പണം വേണ്ടെന്ന് ഹമാസ്; ഇസ്രായേല്‍ ഇടപെടല്‍ പൊറുക്കില്ല, വന്‍ പ്രക്ഷോഭത്തിന് ഒരുക്കം

Google Oneindia Malayalam News

Recommended Video

cmsvideo
ഹമാസും ഗസാ ഭരണകൂടവും വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു | Oneindia Malayalam

ഗസാ സിറ്റി: പലസ്തീനിലെ ഗസാ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ഹമാസ് ഖത്തറിന്റെ ഫണ്ട് നിരസിച്ചു. ഫണ്ട് ലഭ്യമാകുന്നതിന് ഇസ്രായേല്‍ ഉപാധി വച്ചതാണ് ഹമാസിനെ ചൊടിപ്പിച്ചത്. ഇസ്രായേലിന് മുന്നില്‍ നിന്ദ്യരായി ലഭിക്കുന്ന പണം ആവശ്യമില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഹമാസ് ആലോചിക്കുന്നുവെന്നാണ് പുതിയ വിവരം.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയ യുദ്ധത്തിന് ഇസ്രായേല്‍ ഭരണകൂടം മടിച്ചേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രക്ഷോഭം ശക്തിപ്പെട്ടാല്‍ മേഖലയിലെ സമാധാന അന്തരീക്ഷം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്. ഗസയിലെ ജനജീവിതം സാധാരണ നിലയില്‍ എത്തുന്നതിന് ഖത്തറിന്റെ ഫണ്ട് നിര്‍ണായകമാണ്. ഇത് തടയുന്ന ഇസ്രായേല്‍ നീക്കം കൂടുതല്‍ പ്രതിസന്ധി വിളിച്ചുവരുത്തിയേക്കും....

പലസ്തീനിലെ ജനജീവിതം

പലസ്തീനിലെ ജനജീവിതം

പലസ്തീനിലെ ജനജീവിതം ദുസ്സഹമായ വേളയിലാണ് ഉപരോധം ചുമത്തിയ ഇസ്രായേലിനെതിരെ അതിര്‍ത്തിയില്‍ പ്രക്ഷോഭം രൂക്ഷമായത്. അതിര്‍ത്തി ഭേദിച്ച് പലസ്തീന്‍കാര്‍ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കടക്കുമെന്ന ഭീതി പരന്നിരുന്നു. ഈ വേളയിലാണ് സമാധാന പരമായ പരിഹാരവുമായി ഖത്തര്‍ എത്തിയത്.

ഖത്തര്‍ മുന്നോട്ട് വച്ച ഉപാധി

ഖത്തര്‍ മുന്നോട്ട് വച്ച ഉപാധി

പലസ്തീനില്‍ താല്‍ക്കാലിക പരിഹാരമായി സാമ്പത്തിക സഹായം നല്‍കാമെന്നാണ് ഖത്തര്‍ മുന്നോട്ട് വച്ച ഉപാധി. 90 ദശലക്ഷം ഡോളര്‍ ഖത്തര്‍ ആറുമാസത്തിനിടെ ഗസയിലേക്ക് നല്‍കും. ഓരോ മാസവും 15 ദശലക്ഷം ഡോളര്‍ വീതം. ഇതിന്റെ ആദ്യ രണ്ടു ഘട്ടം ലഭിച്ചുകഴിഞ്ഞു.

ഇസ്രായേല്‍ പുതിയ ഉപാധിവച്ചു

ഇസ്രായേല്‍ പുതിയ ഉപാധിവച്ചു

മൂന്നാം ഘട്ടം ലഭിക്കാനിരുന്ന വേളയിലാണ് ഇസ്രായേല്‍ പുതിയ ഉപാധിവച്ചത്. ഇസ്രായേല്‍ വഴിയാണ് പണം ഗസയിലെത്തുക. ഇതിന് തടയിടുന്ന തരത്തിലാണ് പുതിയ ഉപാധിയെന്ന് ഹമാസ് ആരോപിക്കുന്നു. തുടര്‍ന്നാണ് ഇസ്രായേലിന് മുന്നില്‍ നിന്ദ്യരായി ഫണ്ട് ആവശ്യമില്ലെന്ന് ഹമാസ് നിലപാട് എടുത്തത്.

ഖത്തര്‍ ഫണ്ട് എന്തിന്

ഖത്തര്‍ ഫണ്ട് എന്തിന്

ഗസയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത് ഖത്തറിന്റെ ഫണ്ടില്‍ നിന്നാണ്. ഫണ്ട് തടയുന്ന ഉപാധിവച്ച ഇസ്രായേലിനെതിരെ കൂടുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് ഹമാസ് നല്‍കുന്ന സൂചന. ഇത് മേഖലയിലെ സാഹചര്യം കൂടുതല്‍ വഷളാക്കും.

 രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട്

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട്

എന്താണ് ഇസ്രായേല്‍ മുന്നോട്ട് വച്ച പുതിയ ഉപാധിയെന്ന് ഹമാസ് ഡെപ്യൂട്ടി മേധാവി ഖലീല്‍ അല്‍ ഹയ്യ വ്യക്തമാക്കിയില്ല. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ഇസ്രായേല്‍ തങ്ങള്‍ക്കുള്ള ഫണ്ട് തടയുകയാണെന്ന് ഹയ്യ പറഞ്ഞു. ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്.

എല്ലാ പ്രക്ഷോഭങ്ങളും അവസാനിപ്പിക്കണം

എല്ലാ പ്രക്ഷോഭങ്ങളും അവസാനിപ്പിക്കണം

ഇസ്രായേലിനെതിരെ പലസ്തീന്‍ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളും അവസാനിപ്പിക്കണം എന്നാണ് മുന്നോട്ട് വച്ച ഉപാധിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ ഫണ്ട് കൈമാറ്റം ചെയ്യൂ എന്നാണ് ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കിയതത്രെ. ഇത് സാധ്യമല്ലെന്ന ഹമാസ് അറിയിച്ചിരിക്കുകയാണ്.

 ഖത്തറിന്റെ സമാധാന ശ്രമം

ഖത്തറിന്റെ സമാധാന ശ്രമം

പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി ഹമാസ് നേതാക്കളുമായി സംസാരിച്ചു. ഹമാസ് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇസ്രായേല്‍ പുതിയ യുദ്ധത്തിന് ഇപ്പോള്‍ ഒരുങ്ങാന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

മിസോറാമിലും ബിജെപിക്ക് തിരിച്ചടി; സഖ്യം വിടുമെന്ന് എംഎന്‍എഫ്!! ഒടുവിലെ അസ്ത്രം തിരിഞ്ഞാക്രമിക്കുന്നുമിസോറാമിലും ബിജെപിക്ക് തിരിച്ചടി; സഖ്യം വിടുമെന്ന് എംഎന്‍എഫ്!! ഒടുവിലെ അസ്ത്രം തിരിഞ്ഞാക്രമിക്കുന്നു

English summary
Hamas rejects Qatari aid over conditions laid down by Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X