Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ ബന്ദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

​ഗാസ: ​ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാ​ഗം വക്താവ് അബു ഒബൈദ.ബോംബാക്രമണത്തിൽ ഇസ്രായേലി വനിതാ തടവുകാരി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

മറ്റൊരു വനിതാ തടവുകാരി അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അബു ഒബൈദ പറഞ്ഞു. ഇസ്രായേൽ‌ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും സൈനിക നേതാക്കളും തടവുകാരുടെ ജീവിതത്തിന്റെ പൂർണ ഉത്തരവാദിത്തം വഹിക്കുന്നുവെന്നും അവരുടെ കഷ്ടപാടുകളും മരണവും ഉണ്ടാവാൻ ശഠിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ ആരോപണ ങ്ങളെക്കുറിച്ച് ഐ ഡി എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ​ഗാസ്സയിൽ ഇപ്പോഴും 101 ഇസ്രായേലി ബന്ദികളുണ്ടെന്നാണ് കരുതപ്പെടുന്നത്. അവരെ കണ്ടെത്തുമെന്നാണ് നെതന്യാഹു പറയുന്നത്.

hamas

അതേ സമയം വടക്കൻ ​ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബൈത്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപത്ത് ആണ് ആക്രമണം ഉണ്ടായത്.

​ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 120 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം, ​ഗാസ സിറ്റിയിലെ സെയ്ടൗൺ പ്രാന്തപ്രദേശത്ത് ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. എൻക്ലേവിന്റെ വടക്കേ അറ്റത്തുള്ള ഒരു ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ മെഡിക്കൽ സ്റ്റാഫിന് പരിക്കേൽക്കുകയും ​ ഉപരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+