കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ യുവ എഞ്ചിനീയറുടെ കൊലപാതകം; പകരം ചോദിക്കുമെന്ന് ഹമാസ് നേതാവ്

  • By Desk
Google Oneindia Malayalam News

ക്വലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ഫലസ്തീന്‍ യുവ പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഫാദി അല്‍ ബത്ശിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ പകരം ചോദിക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ മുന്നറിയിപ്പ് നല്‍കി. ഘാതകരെ കണ്ടുപിടിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഹമാസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാദി മുഹമ്മദ് അല്‍ ബത്ശിനെ കൊന്നവര്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. ലോകത്തിനു മുമ്പില്‍ ഫലസ്തീന്റെ നല്ലൊരു പ്രതിനിധിയായിരുന്നു ബത്ശ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും കര്‍മോല്‍സുകതയും കണ്ടുപിടുത്തങ്ങളുമെല്ലാം അപാരമായിരുന്നു. ഫലസ്തീനികള്‍ക്കു മാത്രമല്ല മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയതെന്നും ഹനിയ്യ അനുസ്മരിച്ചു.

 haniyyah

കഴിഞ്ഞ 10 വര്‍ഷമായി ക്വലാലംപൂരില്‍ എഞ്ചിനീയറിംഗ് അധ്യാപകനായി ജോലി നോക്കുന്ന 35കാരനായ അല്‍ ബത്ശ് ഹമാസ് അംഗം കൂടിയായിരുന്നു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി ഫലസ്തീനികള്‍ ഗസ അതിര്‍ത്തിയില്‍ നടത്തിവരുന്ന സമരത്തെ ഫാദി അല്‍ ബത്ശ് സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായി പിന്തുണച്ചിരുന്നു. മതപണ്ഡിതന്‍ കൂടിയായ അല്‍ ബത്ശ് പള്ളിയിലെ ഇമാമുമാണ്. ഗസയിലെ ജബലിയ്യ പ്രദേശത്തുകാരനായ ഫാദി കഴിഞ്ഞ 10 വര്‍ഷമായി മലേഷ്യയിലാണ് താമസം. ഊര്‍ജമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ യുവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിനു നേരെ താമസസ്ഥലത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന രണ്ടു അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണെന്ന് ഹമാസ് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇസ്രായേല്‍ ആരോപണം നിഷേധിച്ചു.

ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലേഷ്യന്‍ പോലിസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്നോ മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ളവരോ ആണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും 180 സെന്റീമീറ്റര്‍ ഉയരമുള്ളവരും കരുത്തുറ്റ ശരീരമുള്ളവരുമാണ്. കരുത്തുറ്റ ബി.എം.ഡബ്ല്യു, കവാസാക്കി ബൈക്കിലാണ് അക്രമികളെത്തിയത്. ഇവര്‍ രാജ്യത്തു തന്നെയുണ്ടോ എന്ന കാര്യം ഉറപ്പില്ലെന്നും പോലിസ് മേധാവി പറഞ്ഞു. മെന്ന് ഹമാസ് വക്താവ് പറഞ്ഞു. തുര്‍ക്കിയില്‍ നടക്കുന്ന ഒരു സമ്മേളനത്തിന് പുറപ്പെടാനിരിക്കെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
Hamas threatens to take revenge for Al Bathsh murder, head of the political bureau of the Palestinian Hamas resistance movement, Ismail Haniyeh, assassins of Fadi Mohammad al-Batsh will pay a heavy price, Malaysia releases sketches of suspects, computer-generated photographs of the suspects, Palestinian scholar killed in Kuala Lumpur, Fadi al-Batsh was shot dead by suspected Mossad agents, Fadi al-Batsh, a 35-year-old Palestinian academic and member of Hamas, Al-Batsh\'s father accuses Israel\'s intelligence agency, Mossad, Ahmad Zahid Hamidi, Malaysia\'s deputy prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X