6 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; മരിച്ചവരുടെ മൃതദേഹവും കൈമാറും
ശനിയാഴ്ച ആറ് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയക്കുമെന്ന് ഹമാസ്. ഇത് കൂടാതെ രണ്ട് കുട്ടികളടക്കം നാല് പേരുടെ മൃതദേഹങ്ങളും ഇസ്രായേലിന് കമൈറുമെന്നും ഹമാസ് അറിയിച്ചു. ബിബാസ് കുടുംബത്തിന്റെ മൃതദേഹങ്ങൾ .
ഹമാസ് ബന്ദികളായവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്
യാർഡൻ ബിബാസ്-ഷിരി ദമ്പതികളുടെ കുട്ടികളായ ഏരിയലും, ക്ഫിറും. രണ്ട് വയസുകാരനാണ് ക്ഫിർ. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയപ്പോൾ ക്ഫിറിന് ഒമ്പത് മാസമായിരുന്നു പ്രായം. ഷിരി ബിബാസും രണ്ട് മക്കളും ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു നേരത്തേ ഇസ്രായേൽ പറഞ്ഞത്. എന്നാൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വ്യക്തമാക്കിയത്.

അതേസമയം ബന്ദികളെ കൈമാറില്ലെന്ന മുൻ നിലപാടിൽ നിന്നും എന്തുകൊണ്ടാണ് ഹമാസ് പെട്ടെന്ന് പിൻമാറിയതെന്ന് വ്യക്തമല്ല. ഗാസയിലേക്ക് ദീർഘകാലമായി ആവശ്യപ്പെടുന്ന മൊബൈൽ വീടുകളും നിർമ്മാണ ഉപകരണങ്ങളും അനുവദിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം എ്നാണ് ഇസ്രായേലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ബന്ദികളെ വിട്ടയക്കില്ലെന്ന് നേരത്തേ ഹമാസ് നിലപാട് എടുത്തത്.
ജനവരി പകുതിയോടെയായിരുന്നു ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തിയത്. ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 18 ഓളം ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ആദ്യം മൂന്ന് സ്ത്രീകളേയും പിന്നീട് മൂന്ന് വനിതാ ആർമ ഉദ്യോഗസ്ഥരേയുമാണ് ഹമാസ് വിട്ടയച്ചത്. ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി 33 ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇതിന് പകരമായി ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കുമെന്ന് ഇസ്രായേലും പ്രഖ്യാപിച്ചു.
അതേസമയം രണ്ടാം ഘട്ട വെടിനിർത്തൽ സംബന്ധിച്ച് ഇതുവരേയും വ്യക്തത വന്നിട്ടില്ല. ഏറ്റവും കഠിനമായ ഘട്ടമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. രണ്ടാം ഘട്ടത്തിൽ ഡസൻ കണക്കിന് ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഗാസ മുനമ്പിൽ നിന്നും സൈന്യത്തെ ഇസ്രായേൽ പിൻവലിക്കും.ഗാസ മുനമ്പിൽ ഹമാസിനെ വാഴാൻ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് ഇസ്രായേൽ. അതിനിടയിൽ പലസ്തീനികളെ മാറ്റി പാർപ്പിക്കണമെന്ന ട്രംപിന്റെ ആഹ്വാനവും മേഖലയിൽ അതൃപ്തിക്ക് വഴിവെച്ചിരുന്നു.












Click it and Unblock the Notifications