ഹാന്‍ കാങിന്റെ 'ദ വെജിറ്റേറിയന്‍' ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം
ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016 ലെ മാന്‍ ബുക്കര്‍ പുര്സ്കാരം ലഭിച്ചു.'ദ വെജിറ്റേറിയന്‍ 'എന്ന നോവലാണ് പുരസ്കാരത്തിനര്‍ഹമായത്. പ്രശസ്ത എഴുത്തുകാരന് ഒര്ഹാന് പാമുക്ക് അടക്കമുളള 155 പേരെ മറികടന്നാണ് ഹാന്‍ കാങ് പുരസ്കാരം നേടിയത്. ശക്തമായ പ്രമേയവും പച്ചയായ ആവിഷ്ക്കാരവുമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നതെന്ന് അവാര്‍ഡ് പാനല്‍ ചെയര്മാന് ബോയ്ഡ് ടോണ്‍കിന്‍ പറഞ്ഞു.
ഡെക്കോറ സ്മിത്താണ് പുസ്തകം 2010 ല്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഒര്ഹാന് പാമുക്കിനെ കൂടാതെ ഇറ്റാലിയന്‍ എഴുത്തുകാരായ എലീന ഫെറാന്റെ, ആംഗോളാന് വേര്‍ഡ് സ്മിത്ത്, ചൈനീസ് എഴുത്തുകാരനായ യാന്‍ ലിയാന്‍കെ, ആസ്ട്രിയന്‍ നോവലിസ്റ്റ് റോബര്‍ട്ട് സീത്തലര് എന്നിവരും അവസാന റൗണ്ടിലുള്പ്പെട്ടിരുന്നു. മാംസാഹാരം നിര്‍ത്തുന്ന യുവതി കുടുംബത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ഇതിലൂടെ മധ്യവര്‍ഗ്ഗ സ്ത്രീ ജീവിതവും അവര്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളുമാണ് കാന്‍ ഹാന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

45 കാരിയായ ഹാന്കാങിന്റെ ദി വെജിറ്റേറിയന്‍ അടക്കം മൂന്നു നോവലുകള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1999ല്‍ 25ാമത്തെ കൊറിയന്‍ നോവല്‍ അവാര്‍ഡടക്കം ഒട്ടേറെ പുരസ്കാരങ്ങളും കാങിനെ തേടിയെത്തി. തര്‍ജ്ജമ ഉള്‍പ്പെടെ ആറു പുസ്തകങ്ങള്‍ ഹാങിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മാന തുകയായ 50000 ബ്രിട്ടീഷ് പൗണ്ട് ഹാന്‍ കാങും നോവല്‍ തര്‍ജ്ജമ ചെയ്ത ഡെബോറ സ്മിത്തും പങ്കിട്ടെടുക്കും. ബ്രി്ട്ടീഷ് സ്വദേശിനിയായ സ്മിത്ത് കൊറിയന്‍ ഭാഷ പഠിച്ചാണ് നോവല്‍ തര്ജ്ജമചെയ്തിരിക്കുന്നത് .
ഒട്ടേറെ കൊറിയന്‍ നോവലുകള്‍ സ്മിത്ത് ഇംഗ്ലീഷിലെയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. എഴുത്തുകാരുടെ മുഴുവന്‍ കൃതികളും പരിഗണിച്ചാണ് സാധാരണ ബുക്കര്‍പ്രൈസ് പ്രഖ്യാപിക്കാറ് . ഇത്തവണ ആദ്യമായാണ് ഒരു പുസ്കത്തെ മാത്രം അവലംബിച്ചു പുരസ്കാരം നല്‍കുന്നത്. സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications