കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാന്‍ഡാവൈറസ് കൊറോണയെ പോലെയാണോ? ഡോക്ടര്‍മാര്‍ പറയുന്നു, മരുന്നില്ല, പക്ഷേ ഇങ്ങനെ തടയാം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ചൈനയില്‍ ഹാന്‍ഡാവൈറസും ഭീഷണിയായിരുന്നു. ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ കൊറോണയെ പോലെ ഭീഷണി ഉയര്‍ത്തുന്ന ഒന്നല്ല ഹാന്‍ഡാവൈറസെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കേട്ടിട്ട് ആശ്വസിക്കാന്‍ വരട്ടെ. ഇതുകൊണ്ട് ഭീഷണി ചെറുതല്ലെന്നും ഇതേ ഡോക്ടര്‍മാര്‍ പറയുന്നു. മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം കൊറോണയെ പോലെ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയാണ് ഡോക്ടമാര്‍ തള്ളിക്കളയുന്നത്. എന്നാല്‍ സൂക്ഷിച്ചിട്ടില്ലെങ്കില്‍ ചൈനയില്‍ ഇത് വലിയ ആളപായം ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമായും ഇതിന് മരുന്നില്ലാത്തതും ഡോക്ടര്‍മാര്‍ എടുത്തുകാണിക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ മാത്രമല്ല അമേരിക്കയിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഹാന്‍ഡാവൈറസ്.

എന്താണ് ഹാന്‍ഡവൈറസ്

എന്താണ് ഹാന്‍ഡവൈറസ്

ഹാന്‍ഡവൈറസ് ജീവിവര്‍ഗങ്ങളിലൂടെ പകരുന്ന രോഗമാണ്. പ്രധാനമായും എലി, മുയല്‍, അണ്ണാന്‍, തുടങ്ങുന്ന കരണ്ടുതിന്നുന്ന ജീവിവര്‍ഗങ്ങളാണ് ഇതില്‍പ്പെടുക. ഈ വൈറസ് ശരീരത്തിലുള്ള ജീവികളുമായി ഇടപഴകുന്ന മനുഷ്യരില്‍ ഹാന്‍ഡവൈറസ് രോഗം ബാധിക്കാം. അമേരിക്കയില്‍ ഇതിനെ ന്യൂവേള്‍ഡ് ഹാന്‍ഡാവൈറസസ് എന്നാണ് വിളിക്കുന്നത്. ഹാന്‍ഡാവൈറസ് പള്‍മനറി സിന്‍ഡ്രം എന്ന രോഗാവസ്ഥയ്ക്കാണ് കാരണമാകുക. ഓള്‍ഡ് വേള്‍ഡ് ഹാന്‍ഡാവൈറസസ് വേറെയും ഉണ്ട്. ഇത് യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടുവന്നിരുന്നത്. ഇതും അപകടകാരിയാണ്.

എന്തിന് ഭയക്കണം

എന്തിന് ഭയക്കണം

കൊറോണയെ പോലെ ഹാന്‍ഡയെ ഭയക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. കൊറോണ നേരെ തിരിച്ച് സംഭവിക്കുന്ന രോഗമാണ്. ഒരുപാട് പേര്‍ രോഗം പരത്തുന്ന ജീവികളുമായി അടുത്തിടപഴകാറില്ല. എവിടെയാണോ രോഗം സ്ഥിരീകരിച്ചത് ആ രാജ്യത്ത് നിന്ന് പുറത്തേക്ക് പടരാനുള്ള സാധ്യതയും കുറവാണ്. അതേസമയം അപൂര്‍വ സാഹചര്യത്തില്‍ രോഗം മനുഷ്യനില്‍ നിന്ന് പടര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

ദക്ഷിണ അമേരിക്കയില്‍ കുറച്ച് രോഗികളില്‍ രോഗം കണ്ടെത്തിയത് മനുഷ്യനില്‍ നിന്ന് പകര്‍ന്നതായിട്ടാണെന്ന് മെഡിക്കല്‍ വിദ്ഗധന്‍ ചാള്‍സ് പാട്രിക് ഡേവിസ് പറഞ്ഞു. ഇതിനെ ആന്‍ഡസ് വൈറസ് എന്നാണ് വിളിക്കുന്നത്. അതേസമയം രോഗം അതീവ ഗുരുതര വിഭാഗത്തില്‍പ്പെടുന്നവയാണെന്ന് ഡേവിസ് പറഞ്ഞു. 38 ശതമാനമാണ് മരണനിരക്ക്. യുഎസ്സില്‍ 2017ല്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 800 പേര്‍ക്കാണ് ബാധിച്ചത്. ഇത് തീരെ ചെറിയ കണക്കാണ്. ഇതിനെ അപൂര്‍വ രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ ഈ രോഗം സ്ഥിരമായി വരുന്ന കാര്യമാണ്.

ചൈനയില്‍ പ്രശ്‌നം

ചൈനയില്‍ പ്രശ്‌നം

എല്ലാവര്‍ഷവും 75000 പേരെങ്കിലും ഹാന്‍ഡാവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചൈനയില്‍ തന്നെ എത്താറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓരോ ഭൂഖണ്ഡത്തിലും രാജ്യത്തിലും ഈ രോഗത്തിന്റെ സ്വഭാവം മാറാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമേരിക്കയില്‍ വളരെ ഗുരുതര രോഗ ലക്ഷണങ്ങളാണ് ഹാന്‍ഡാ വൈറസ് ബാധിച്ചവര്‍ പ്രകടിപ്പിച്ചത്. യൂറോപ്പിലും ഏഷ്യയിലും ഇത് വ്യത്യസ്തമായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമാണ് അമേരിക്കയില്‍ ഹാന്‍ഡാവൈറസ്.

ബാധിക്കുന്ന അവയവങ്ങള്‍

ബാധിക്കുന്ന അവയവങ്ങള്‍

വൃക്കയെ ബാധിക്കുന്ന രോഗമാണ് ഹാന്‍ഡാവൈറസ് റഷ്യ, ചൈന, കൊറോണ, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളില്‍. കടുത്ത പനിയും ഇതോടൊപ്പം അനുഭവപ്പെടാറുണ്ട്. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ലക്ഷണങ്ങള്‍ മാറിമറിയാം. രക്തസമ്മര്‍ദം കുറയാം, പനി, വൃക്കയ്ക്ക് തകരാര്‍, ശ്വാസ തടസ്സം, ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവ മുമ്പ് കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതുവരെ ഹാന്‍ഡാവൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗത്തെ തടയാനുള്ള ഏക മാര്‍ഗം കരണ്ടുതിന്നുന്ന ജീവിവര്‍ഗങ്ങളുമായി ഇടപഴകാതിരിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സംരക്ഷണം ഇങ്ങനെ

സംരക്ഷണം ഇങ്ങനെ

വീടുകളില്‍ എവിടെയെങ്കിലും എലികള്‍ വരാനുള്ള ദ്വാരങ്ങള്‍ ഉണ്ടെങ്കില്‍ അടയ്ക്കുക. എലിക്കെണി വെക്കുക. വീട് കൂടുതല്‍ ശുചിത്വും, ഭക്ഷണ മാലിന്യങ്ങള്‍ വരാതെയും സൂക്ഷിക്കുക. ഇതാണ് ഏറ്റവും നല്ല മാര്‍ഗം. വാക്വമോ, ചൂലോ ഉപയോഗിച്ച് എലി മൂത്രമോ മറ്റോ വൃത്തിയാക്കാതിരിക്കാന്‍ ശ്രമം. ഇതിലൂടെ സൂക്ഷ്മകണികകള്‍ കൂടുതല്‍ ശരീരത്തിലേക്ക് എത്താന്‍ കാരണമാകും. എവിടെയൊക്കെ മാലിന്യമുണ്ടോ അവിടെ ബ്ലീച്ചിംഗ് പൗഡറും ഡിറ്റര്‍ജെന്റും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. ഇതൊക്കെ ചെയ്യുമ്പോള്‍ മുഖാവരണവും ഗ്ലൗസും ധരിക്കുക.

English summary
hantavirus why coronavirus like pandemic unlikely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X