കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാഗതം 2020; പുതുവർഷത്തെ വരവേറ്റ് ലോകം, വിപുലമായ ആഘോഷങ്ങൾ

Google Oneindia Malayalam News

2019ന് വിട. പുത്തൻ പ്രതീക്ഷകളുമായി 2020നെ വരവേറ്റ് ലോകം. വിപുലമായ ആഘോഷങ്ങളോടെയാണ് ലോകം പുതുവർഷത്തെ സ്വാഗതം ചെയ്തത്. സമോവ, കിരിബാത്തി, ടോംഗ എന്നീ മൂന്ന് ദ്വീപ് രാഷ്ട്രങ്ങളാണ് 2020നെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലു പുതുവർഷം എത്തി.

നാഗാലാന്റിനെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു; അഫ്‌സ്പ 6 മാസത്തേക്ക് നീട്ടിനാഗാലാന്റിനെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു; അഫ്‌സ്പ 6 മാസത്തേക്ക് നീട്ടി

വലിയ ആഘോഷത്തോടെയാണ് ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ഓക്ലാൻഡിലാണ് ആദ്യം പുതുവർഷം പുറന്നത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ജനങ്ങൾ 2020നെ സ്വാഗതം ചെയ്തത്. കൊടും തണുപ്പിനെ അവഗണിച്ചാണ് ഉത്തരേന്ത്യയിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്.

2020

കേരളത്തിലും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ഫോർട്ട് കൊച്ചിയിലും സംഗീതവും നൃത്തവുമായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ. ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു കൊച്ചി പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

'NEW YEAR REVOLUTION' എന്ന പേരിലാണ് ദില്ലി ജാമിയ സർവകലാശാലയിൽ ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക. ലണ്ടനിൽ ജനുവരി 1 പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

English summary
Happy new year 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X