യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുറവ്
ദുബായ്: നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്.
എമിറേറ്റ്സ് എയര്‍ലൈനും ഫ്ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഏകദേശം 6000 രൂപ മുതല്‍ 10000 രൂപ വരെ രൂപകള്ക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 7800 രൂപ ടിക്കറ്റുകള്‍ ലഭ്യമാണ്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ ടിക്കറ്റുകള്‍ ലഭിക്കും. ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് ഏകദേശം 6000 രൂപ അതില്‍ താഴെയുമായി കുറഞ്ഞു. ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് നിലവിലെ നിരക്ക്.

ചില ട്രാവല്‍ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളില്‍ പ്രതിദിന ബുക്കിംഗ് ഗണ്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചവരെ 142 ബുക്കിംഗ് ഉണ്ടായ സൈറ്റില്‍ നിലവില്‍ 120 ആയി ചുരുങ്ങിയിരിക്കുകയാണ്. എന്നാല്‍, യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധിമാറ്റമൊന്നും യാത്രാനിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം യു.എ.ഇ.-ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കില്‍ ഇത്തരത്തില്‍ കുറവ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യയില്‍ നിന്ന് യുഎഇിയിലേക്കുള്ള വിമാന യാത്ര ടിക്കറ്റിന് വന്‍ വര്‍ധനവാണുള്ളത്. ഡല്‍ഹിയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനത്തിന് ഏകദേശം 20,000ത്തിന് മുകളിലോട്ടാണ് ടിക്കറ്റ് നിരക്ക്.മുംബൈ-ദുബായ് ഒറ്റയാത്രയ്ക്ക് ചില എയര്‍ലൈനുകള്‍ ഏകദേശം 52,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൊച്ചി-ദുബായ് ഏകദേശം 26,000 രൂപ വരെ ചെലവാകും. തിരുവനന്തപുരം-ദുബായ് ടിക്കറ്റിന് ചില വിമാനങ്ങള്‍ ഏകദേശം 30,000 രൂപ മുതല്‍ 80,000 രൂപ വരെ ഈടാക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ദുബായിലേക്ക് ഏകദേശം 20,000-28,000 രൂപവരെയാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്.

ക്രിസ്മസ്, പുതുവര്‍ഷ അവധിക്ക് നിരവധി പേരാണ് യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇവരെ മുന്നില്‍ കണ്ടാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എക്സ്പോ 2020ലെ പരിപാടികള്‍ കാണാനും, ബിസിനസിനും വിനോദസഞ്ചാരത്തിനും തൊഴില്‍ അന്വേഷണത്തിനുമായി നിരവധി പേര് യുഎഇലേക്ക് വരുന്നതും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായതായും സൂചനകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രക്കാര്‍ കൂടുതലാണെങ്കിലും ആനുപാതികമായി വിമാന സര്‍വീസില്ലാത്തതാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണം എന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നതെന്നും തിപ്പോര്ട്ടുകളുണ്ട്.

ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് ജനുവരി 31 വരെ നിര്‍ത്തി വെച്ചിരിക്കുന്നത്. ഈ മാസം 20ന് ശേഷം ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 15,000ത്തില്‍ താഴെ ആകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഫെബ്രുവരി അവസാനം വരെ 12,00013,000 നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്.

മാര്‍ച്ചില്‍ ഇന്ത്യയിലെ സ്ക്കൂളുകള്‍ അടക്കുമ്പോള്‍ നിരവധി യാത്രക്കാര്‍ യുഎഇയിലേക്ക് വിനോദ സഞ്ചാരങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വരും. അപ്പോഴേക്കും രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യ പിന്‍വലിക്കും എന്ന പ്രതീക്ഷയിലാണ് പലരും. സാധാരണ നിലയില്‍ വിമാന സര്‍വീസ് തുടങ്ങിയാല്‍ മാത്രമേ നിരക്കില്‍ കുറവുണ്ടാകുകയുള്ളു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications